FILM : THE LITTLE TRAITOR (2007)
COUNTRY : ISRAEL
GENRE : DRAMA
DIRECTOR : LYNN ROTH
ഇസ്രായേലി എഴുത്തുകാരനായ AMOS OZ-ന്റെ "PANTHER IN THE BASEMENT" എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനമാണ് THE LITTLE TRAITOR. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിൽ ഒന്നിന്റെ തൊട്ടുമുമ്പുള്ള ദിനങ്ങളിൽ നിന്നുകൊണ്ടാണ് ലളിതവും മനോഹരവുമായ ഒരു കഥ ഈ സിനിമ മൊഴിയുന്നത്.
1947-ലെ ഫലസ്തീൻ ആണ് സിനിമയുടെ പശ്ചാത്തലം. ഇസ്രായേലിന്റെ രൂപീകരണത്തിന് മുമ്പ്, ബ്രിട്ടീഷ് സൈനികരുടെ അലോസരപ്പെടുത്തുന്ന സാന്നിദ്ധ്യത്തിന്റെ അസ്വസ്ഥത പുകയുന്ന അന്തരീക്ഷത്തിലാണ് ജൂതബാലനായ "പ്രോഫിയും" കൂട്ടരും പ്രതിരോധങ്ങൾ ആസൂത്രണം ചെയ്യുന്നത്. ബ്രിട്ടീഷ് സൈനികരോട് കടുത്ത വെറുപ്പുമായി കഴിയുന്ന പ്രോഫി ആകസ്മികമായി ഡണ്‍ലപ്പ് എന്ന സൈനികനുമായി സൗഹൃദത്തിൽ ഏർപ്പെടുന്നു. ഈ സൗഹൃദം ഏകുന്ന നല്ല നിമിഷങ്ങളും , പ്രശ്നങ്ങളുമാണ് സിനിമയുടെ പിന്നീടുള്ള ഭാഗങ്ങളിൽ കാണാനാവുക.
ഇസ്രായേലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവ വികാസങ്ങൾ നേരിയ തോതിൽ മിന്നി മറയുന്നുണ്ടെങ്കിലും, ഒരു രാഷ്ട്രീയ സിനിമ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാൻ ആവില്ല. ഗൌരവമേറിയ പശ്ചാത്തലമാണെങ്കിലും, അതിന്റെ കാർമേഘങ്ങളില്ലാത്ത പ്രസന്നമായ നിമിഷങ്ങളാണ് സിനിമയിൽ ഉടനീളം കാണാനാവുക. സിനിമയുടെ പശ്ചാത്തല സംഗീതം വേറിട്ട അനുഭവമേകുന്നതായി തോന്നി. വെറുപ്പിനെ മായ്ച്ചു കളയുന്ന കലർപ്പില്ലാത്ത സൗഹൃദങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ കൊച്ചു സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.

No comments:
Post a Comment