Sunday, 15 March 2015

MONGOLIAN PING PONG (2005)

FILM :  MONGOLIAN PING PONG (2005)
COUNTRY : CHINA
GENRE : COMEDY !!! DRAMA
DIRECTOR : HAO NING
         
         ഈ സിനിമയെ മംഗോളിയൻ പശ്ചാത്തലത്തിൽ , മംഗോളിയൻ ഭാഷയിലെടുത്ത ഒരു ചൈനീസ് സിനിമ എന്ന് വിളിക്കാം. കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമ , കണ്ണുകളെ വിരുന്നൂട്ടുന്ന പച്ചപ്പ്‌ തുളുമ്പി നിൽക്കുന്ന മംഗോളിയൻ പുൽമേടുകളുടെ ഫ്രൈമുകളാൽ സമ്പന്നമാണ്. ബിലിക്ക് എന്ന കുട്ടിയ്ക്ക് അരുവിയിൽ നിന്നും ലഭിക്കുന്ന ടേബിൾ ടെന്നീസ് ബോളിനെ ചുറ്റിപ്പറ്റിയാണ്‌ സിനിമ മുന്നേറുന്നത്. നിഷ്കളങ്ക മനസ്കരായ കുട്ടികളുടെ അജ്ഞത ബോളിനെക്കുറിച്ചുള്ള രസകരങ്ങളായ കഥകളിലേയ്ക്കും , നർമ്മം നിറഞ്ഞ സന്ദർഭങ്ങളിലേയ്ക്കും നയിക്കുന്നു. കാർമേഘങ്ങളും , തൂവെള്ള പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങളും  കുടപിടിക്കുന്ന വശ്യമനോഹരങ്ങളായ പുൽമേടുകളും , മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന പൈതൃക കാഴ്ച്ചകളും ഈ സിനിമയ്ക്ക്‌ ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്ന ഇമേജുകളാവുന്നു.

1 comment:

  1. തൂവെള്ള പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങളും കുടപിടിക്കുന്ന വശ്യമനോഹരങ്ങളായ പുൽമേടുകളും , മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന പൈതൃക കാഴ്ച്ചകളും ഈ സിനിമയ്ക്ക്‌ ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്ന ഇമേജുകളാവുന്നു.

    ReplyDelete