FILM : THE MISSING PICTURE (2013)
GENRE : DOCUMENTARY
COUNTRY : CAMBODIA
DIRECTOR : RITHY PANH
പലപ്പോഴും സിനിമകളിലെ അവതരണ വൈവിധ്യവും , പുതുമയും അത്ഭുതമേകാറുണ്ട്. 86-മത് ഓസ്കാർ അവാർഡിൽ വിദേശഭാഷാ ചിത്രത്തിനായുള്ള മത്സരത്തിൽ അവസാന അഞ്ചിൽ ഇടം നേടിയ ഡോക്യുമെന്ററി സിനിമയായ THE MISSING PICTURE അവതരണത്തിലെ പുതുമ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. ഇത്തരം പരീക്ഷണങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുമ്പോഴാണ് സിനിമകളെ പുതുമോടികളോടെ അവതരിപ്പിക്കാൻ സംവിധായകർ തുനിയുക.
കമ്പോഡിയൻ രാഷ്ട്രീയ ചരിത്രത്തിലെ കുപ്രസിദ്ധിയാർജ്ജിച്ച ഖമറൂഷ് ദിനങ്ങളെ , ആ കാലഘട്ടത്തെ അതിജീവിച്ച ഇരയുടെ (സംവിധായകന്റെ) ഓർമ്മകളിലൂടെ നമുക്ക് പകരുകയാണ് THE MISSING PICTURE. പുരോഗതിയുടെ നല്ല ദിനങ്ങളെന്ന നുണയുമായെത്തിയ ദുസ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായുള്ള വൃഥാശ്രമങ്ങളുടെ ഒറിജിനൽ ഫൂട്ടേജുകളും , കളിമണ്‍ പാവകളുമാണ് ഈ സിനിമയുടെ ഫ്രൈമുകൾ കയ്യേറുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യവും, സ്വപ്നങ്ങളും രാജ്യത്തിനായി ബലികഴിക്കേണ്ടി വരുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുന്നു. സംഘടിത ശക്തിയെ സ്വയം പര്യാപ്തതയിലേക്കുള്ള കുതിപ്പായി കരുതി ഖമറൂഷുകൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടങ്ങളുടെ നഷ്ട-ജീവിതങ്ങളെ ഈ സിനിമ ഓർമ്മിപ്പിക്കുന്നു. കഥാപാത്രങ്ങളായ കളിമണ്‍ പാവകളുടെ മുഖങ്ങളിൽ കലുഷിതവും , ക്രൂരവുമായ ആ ദിനങ്ങളെ ദൈന്യതയുടെയും , ഭീതിയുടെയും, നിരാശയുടെയും സ്ഥായീഭാവങ്ങളായി കണ്ടെടുക്കാം. ഏകാധിപത്യ ധിഷണകളിൽ ഉദിക്കുന്ന വികലമായ കാഴ്ച്ചപ്പാടുകൾ പ്രായോഗികതയുടെ നിലങ്ങളിലേയ്ക്ക് ഇറങ്ങുമ്പോൾ വിശപ്പും, ദാരിദ്ര്യവും പങ്കിട്ടെടുക്കുന്ന മനുഷ്യക്കോലങ്ങളാണ് ബാക്കിയാവുക എന്നത് ഈ സിനിമയും വിളിച്ചു പറയുന്നു. പ്രത്യയശാസ്ത്ര പ്രയോക്താക്കളുടെ പരീക്ഷണ ശാലകളിൽ ഓർമ്മകൾ മാത്രം "സ്വന്തവും", കവർന്നെടുക്കാൻ കഴിയാത്തതുമാവുന്നു. ഓർമ്മകളിൽ പോലും അവശേഷിക്കാത്ത ചിത്രങ്ങളെയോ , ബാല്യത്തേയോ ആവാം സംവിധായകൻ തേടുന്നതും.
ഈ DOCUMENTARY സിനിമയിലെ നിശ്ചല ദൃശ്യങ്ങളെ വോയിസ് ഓവർ നരേഷനുമായി കൂട്ടിവായിക്കുമ്പോഴാണ് സിനിമയ്ക്കൊപ്പം നമുക്ക് സഞ്ചരിക്കാനാവുക. പോൾ പോൾട്ട് സൃഷ്ടിച്ച വരണ്ട ദിനങ്ങളെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വെളിവാക്കുന്ന സംവിധായകൻ പ്രതി ചേർക്കാനും വിധിക്കാനുമുള്ള സ്വാതന്ത്ര്യം പ്രേക്ഷകന് നൽകുന്നു.
സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായ അഭിനേതാക്കളെ ഒരുക്കിയെടുത്ത കൈകളുടെ വൈദഗ്ധ്യത്തെ പുകഴ്ത്താതെ വയ്യ. കാൻ ചലച്ചിത്ര മേളയിലടക്കം ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ സിനിമ ചരിത്രത്തിലെ മായ്ച്ചുകളയാൻ കഴിയാത്ത ഏടുകളിലേക്കാണ് വെളിച്ചം വിതറുന്നത്.......

ReplyDelete