FILM : TUYA’S MARRIAGE (2006)
COUNTRY : CHINA
GENRE : DRAMA
DIRECTOR : WANG QUAN’AN
ഒരു ചൈനീസ് ഫിലിം എന്നതിനേക്കാൾ ഒരു മംഗോളിയൻ സിനിമ എന്ന വിശേഷണമാണ് ഈ സിനിമയ്ക്ക് കൂടുതൽ ചേരുക. കാരണം, സിനിമ സംവദിക്കുന്ന ഭാഷ MANDARIN ആണെങ്കിലും (വായിച്ചു മനസ്സിലാക്കിയത്), പകരുന്നത് മംഗോളിയൻ ജീവിതമാണ്. 2007-ലെ ബർലിൻ ഫിലിം ഫെസ്റ്റിവലിൽ "ഗോൾഡൻ ബെയർ" പുരസ്കാരം നേടിയ TUYA'S MARRIAGE എന്ന ഈ സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഭൂമിശാസ്ത്രപരമായി പ്രത്യേകതകൾ നിറഞ്ഞ മംഗോളിയൻ സമതലങ്ങളുടെ പശ്ചാത്തലമാണ് സിനിമയുടേത്. ചെമ്മരിയാടുകളെ മേച്ച് ഉപജീവനം തേടുന്ന TUYA എന്ന സ്ത്രീയുടെ ജീവിതമാണ് ഈ സിനിമ. മരുഭൂമി കണക്കെ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ജീവിക്കുന്ന അവൾക്ക് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അപകടത്തിൽ പെട്ട് ശാരീരികമായി തളർന്ന ഭർത്താവിനെയും , മക്കളെയും സംരക്ഷിക്കേണ്ട ഭാരവും അവളുടെ ചുമലിലാണ്. ഈ കഷ്ടതകൾക്ക് പരിഹാരമെന്ന രീതിയിൽ തന്നെയും , കുടുംബത്തെയും സംരക്ഷിക്കാൻ തയ്യാറുള്ള മറ്റൊരാളെ അവൾക്ക് തേടേണ്ടിവരുന്നു. ജീവിതത്തിനും, സ്നേഹത്തിനുമിടയിൽ നീറുന്ന TUYA യുടെ ജിവിതമാണ് സിനിമയിൽ പിന്നീട് നമുക്ക് കാണാനാവുക.
ഭൂമിശാസ്ത്ര , സാമൂഹിക, സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സിനിമകൾക്കായുള്ള ശ്രമങ്ങളാണ് ഇത്തരം സിനിമകളിലേയ്ക്ക് എന്നെ നയിക്കാറുള്ളത്. ഒരു DOCUMENTARY കാണുന്ന ഫീലിൽ കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും, അതോടൊപ്പം നല്ല ഒരു സിനിമ ആസ്വദിക്കാനുമുള്ള അവസരവുമാണ് ഇത്തരം സിനിമകൾ വച്ചുനീട്ടുന്നത്. ഹോളിവുഡിന്റെ മായികക്കാഴ്ച്ചകളിലൊന്നും കാണാനാവാത്ത ദൃശ്യാനുഭവമേകുന്ന ഈ തരത്തിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവരെ TUYA'S MARRIAGE നിരാശപ്പെടുത്തില്ല.

No comments:
Post a Comment