FILM : WHISKY (2004)
COUNTRY : URUGUAY
GENRE : COMEDY !! DRAMA
DIRECTORS : JUAN PABLO REBELLA , PABLO STOLL
ലാറ്റിനമേരിക്കൻ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. കെട്ടിലും, മട്ടിലും ഇതര ദേശ സിനിമകളിൽ നിന്ന് വേറിട്ട ഒരു ഐഡന്റിറ്റി അവയ്ക്കുള്ളതായി തോന്നുന്നതാവാം ഈ ഇഷ്ടക്കൂടുതലിനു പിന്നിൽ. 2004-ൽ പുറത്തിറങ്ങിയ WHISKY എന്ന ഉറുഗ്വയൻ സിനിമയെ ഒരു ക്യാരക്റ്റർ സ്റ്റഡി എന്ന് വിശേഷിപ്പിക്കാം. എന്നിരുന്നാലും ഈ രീതിയിലുള്ള സിനിമകളിലെ സ്ഥിരം സാഹചര്യങ്ങളിലൂടെയല്ല സിനിമയും, കഥാപാത്രങ്ങളും നീങ്ങുന്നത്.
ചെറിയ ഒരു സോക്സ് ഫാക്റ്ററിയുടെ ഉടമസ്ഥനായ ജേക്കബ് , അയാളുടെ സെക്രട്ടറി മാർത്ത , വർഷങ്ങളായി അയാളിൽ നിന്ന് അകന്ന് കുടുംബസമേതം ബ്രസീലിൽ കഴിയുന്ന സഹോദരൻ ഹെർമൻ എന്നീ മൂന്ന് കഥാപാത്രങ്ങളുടെ മനോസഞ്ചാരങ്ങളെയും, വ്യക്തിത്വങ്ങളേയുമാണ് നമ്മൾ കഥാപാത്ര വിശകലനത്തിന്റെ അളവ് പാത്രങ്ങളിലെയ്ക്ക് എടുത്തു വെയ്ക്കുന്നത്. മാതാവിന്റെ മരണത്തെ തുടർന്ന് ഹെർമൻ ജേക്കബിനെ കാണാനെത്തുകയാണ്. ഈ അവസരത്തിൽ സഹധർമ്മിണിയുടെ വേഷം കെട്ടാൻ മാർത്തയെ സമീപിക്കുന്നു ജേക്കബ്. ഈ മൂവർ സംഘത്തിന്റെ കൂടിച്ചേരലിന്റെ നിമിഷങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
ജേക്കബ്-മാർത്ത എന്നിവർ മാത്രം സാന്നിദ്ധ്യമാകുന്ന സോക്സ് ഫാക്റ്ററിയിലെ ആവർത്തിച്ചുള്ള രംഗങ്ങൾ ഏകാന്തതയും, വിരസതയും, ശൂന്യതയും നിഴലിക്കുന്ന യാന്ത്രിക ജീവിതത്തിന്റെ സൂചനകളാകുന്നു. നിസ്സഹായത സ്ഫുരിക്കുന്ന ജേക്കബിനെ ആദ്യം നമ്മൾ സഹതാപത്തോടെ വീക്ഷിക്കുമെങ്കിലും , കഥാപാത്രങ്ങൾക്കൊപ്പമുള്ള സഞ്ചാരവീഥികളിൽ കണ്ടുമുട്ടുന്ന നിസ്സംഗമായ , വഴക്കമില്ലാത്ത അയാളുടെ പ്രകൃതങ്ങളെ നമുക്ക് വിരസതയുടെ ഉല്പന്നങ്ങളായി വിലയിരുത്താം. ജീവിതത്തെ അതിന്റെ എല്ലാ ആകുലതകളോടെയും ആസ്വദിക്കുന്ന ഹെർമൻ എന്ന സഹോദരൻ ജേക്കബിന് വിരുദ്ധമായ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നതോടൊപ്പം താരതമ്യത്തിന്റെ അവസരവും മാർതയ്ക്കും, നമുക്കും നൽകുന്നു. ആവർത്തന വിരസമായ ശൂന്യതയിൽ നിന്ന് സന്തോഷത്തിന്റെ ഒളി ചിതറുന്ന വഴികളിലേക്ക് ജീവിതത്തെ തിരിച്ചു വിടാൻ മാർത്ത ശ്രമിക്കുമോ എന്ന ചോദ്യം ബാക്കിയാക്കുന്നു സിനിമ.
പാരമ്പര്യത്തിലും, പഴമയിലും കടിച്ചു തൂങ്ങി ചലനമറ്റു നിൽക്കുന്ന ജേക്കബ്, ആധുനികതയുടെ സമൃദ്ധി തേടി മാറ്റത്തിനും ചലനത്തിനും വിധേയമാകുന്ന ഹെർമൻ , ഒഴുക്കിനൊപ്പം നീന്തുന്ന മാർത്ത ..... വ്യക്തികൾക്കപ്പുറം ഇവർ സമൂഹത്തിന്റെയും പ്രതിനിധാനങ്ങളാകുമോ എന്ന സംശയം മനസ്സിൽ അവശേഷിപ്പിച്ച് നിർത്തുന്നു.

No comments:
Post a Comment