FILM : THE ABSENT ONE (2014)
COUNTRY : DENMARK
GENRE : CRIME !!! THRILLER
DIRECTOR : MIKKEL NORGAARD
ത്രില്ലർ സിനിമകളിൽ ഏറ്റവും ആസ്വാദ്യകരം ഇൻവെസ്ടിഗേറ്റീവ് ത്രില്ലരുകളാണെന്ന് തോന്നുന്നു. അന്വേഷകന്റെ സഞ്ചാരപഥങ്ങളെ , മനോസഞ്ചാരങ്ങങ്ങളിലൂടെ അനുഗമിക്കുന്നതിലുള്ള ആനന്ദമായിരിക്കാം പ്രേക്ഷകനെ ഇത്തരം സിനിമകളോട് അടുപ്പിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ THE KEEPER OF LOST CAUSES എന്ന ഡാനിഷ് സിനിമയുടെ സംവിധായകനായ MIKKEL NORGAARD, 2014-ലും അതേ സിനിമയിലെ പ്രധാന കഥാപാത്രങ്ങളോടൊപ്പം , പുതിയ അന്വേഷണങ്ങളുമായി നമ്മുടെ മുമ്പിലെത്തുന്നു. THE ABSENT ONE (2014) എന്ന ഈ സിനിമയും ആദ്യ സിനിമയിലേത് പോലെ പഴയ കാലത്തെ ചികയുകയാണ്.
അറ്റം കാണാതെ ഉപേക്ഷിക്കപ്പെടുന്ന കേസുകൾ (COLD CASES) അന്വേഷിക്കാനുള്ള DEPT.Q -വിലെ ഉദ്യോഗസ്ഥരാണ് CARL-ഉം , ASSAD-ഉം. ഒരിക്കൽ രാത്രി സഞ്ചാരത്തിനിടയിൽ CARL-ന്റെ മുമ്പിലേയ്ക്കു മദ്യപനായ മുൻപോലീസുകാരൻ എത്തുകയാണ്. 20 വർഷങ്ങൾക്ക് മുമ്പ് കൊല ചെയ്യപ്പെട്ട അയാളുടെ മക്കളെ സംബന്ധിക്കുന്ന കേസിനെക്കുറിച്ച് ആരായുന്ന അയാളെ അവഗണിക്കുന്നു CARL. മണിക്കൂറുകൾക്കകം ആത്മഹത്യ ചെയ്യുന്ന അയാൾ CARL-ന് വേണ്ടി അവശേഷിപ്പിക്കുന്ന "പാക്കേജ്" -ൽ നിന്ന് പുതിയ അന്വേഷണ വഴികളിലേയ്ക്ക് സിനിമയും നമ്മളും നീങ്ങുന്നു. കൊലപാതകി ആര്? എന്നതിനേക്കാൾ സിനിമയുടെ ത്രില്ല് മറ്റു പലതുമാണ്. 20 വർഷം പിന്നിട്ട കൊലപാതകത്തിന്റെ പൂർണ്ണചിത്രം നമുക്കായ് വീണ്ടെടുക്കുക എന്ന ദുഷ്കര ദൌത്യമാണ് അന്വേഷകരെയും കാഴ്ച്ചക്കാരെയും ആവേശഭരിതമാക്കുന്നത്.
വിസ്മയിപ്പിക്കുന്ന ക്ലൈമാക്സ് ഒന്നും അവകാശപ്പെടാനില്ലെങ്കിലും "ത്രില്ലർ" എന്ന് വിളിക്കപ്പെടാൻ എല്ലാ അർഹതയുമുള്ള ഒരു ഡാനിഷ് സിനിമ..... കാണുമല്ലോ?...