FILM : OUR GRAND DESPAIR (2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : SEYFI TEOMAN
GENRE : DRAMA
COUNTRY : TURKEY
DIRECTOR : SEYFI TEOMAN
സൗഹൃദത്തിന്റെയോ , സൗന്ദര്യപ്പിണക്കങ്ങളുടെയോ, സഹാനുഭൂതിയുടെയോ വഴികൾ താണ്ടി പ്രണയത്തിന്റെ മധുരമൂറുന്ന നിമിഷങ്ങളിലേയ്ക്ക് സമ്മേളിക്കുന്നവയാണ് കൂടുതൽ റൊമാന്റിക് സിനിമകളും. എന്നാൽ, ശുഭ-ദുഃഖ പര്യവസായികൾ എന്നീ വിശേഷണങ്ങൾ ചാർത്തി നൽകാനാവാത്ത വിധം സ്ഥിരം പ്രണയക്കാഴ്ച്ചകളെ കീഴ്മേൽ മറിക്കുന്ന കാഴ്ചയാണ് OUR GRAND DESPAIR.
ആണ്‍ സൗഹൃദത്തിന്റെ രസകരങ്ങളായ നിമിഷങ്ങളിൽ ആറാടുന്ന ENDER , CETIN എന്നിവരുടെ സ്വൈര്യ ജീവിതത്തിലേയ്ക്ക് (വീട്ടിലേയ്ക്ക്) സുഹൃത്തിന്റെ സഹോദരി താമസത്തിനായി എത്തുകയാണ്. വലിയ ഒരു ദുരന്തം അവശേഷിപ്പിച്ച മുറിവ് മനസ്സിൽ പേറിയെത്തുന്ന "നിഹാൽ " ഈ മധ്യവയസ്കരിൽ വരുത്തുന്ന കാല്പനിക സ്വാധീനങ്ങളാണ് സിനിമയുടെ ഉള്ളടക്കം.
പ്രണയം തലപൊക്കുന്ന ഇവരുടെ സ്വകാര്യ സംഭാഷണങ്ങളും, അംഗചലനങ്ങളും , വാക്കുകളും , സാധാരണ പ്രണയത്തിന്റെ താഴ്വരകളിൽ കാണാത്തവയായി തോന്നി. ENDER , CETIN എന്നിവരുടെ വ്യക്തിത്വ സവിശേഷതകളോട് ചേർന്ന് നിൽക്കുന്ന തരത്തിൽ പ്രണയ സൂചനകളെ രസകരമായി അവതരിപ്പിച്ചത്, സ്ഥിരം കാമുക ചേഷ്ടകൾ മാത്രം കണ്ടു മടുത്ത നമുക്ക് പുതുമയാകുന്നു. MORAL CONSCIOUSNESS-ന്റെ എത്തിനോട്ടം അവരിൽ ചെലുത്തുന്ന ആന്തരിക സംഘർഷങ്ങളും , പിടിതരാത്തതും , വെളിപ്പെടുത്താത്തതുമായ നിഹാലിന്റെ പ്രകൃതങ്ങളും വളരെ സാവധാനത്തിൽ മുന്നേറുന്ന ഈ സിനിമയെ ബോറടിപ്പിക്കാത്ത അനുഭവമാക്കുന്നു. ലളിതവും, കാവ്യാത്മകവും, ആസ്വാദ്യകരവുമായ ഒരു SLOW DRAMA എന്നത് പോലെ വ്യത്യസ്തമാർന്ന പ്രണയ ചിന്തകൾ പകരുന്ന അനുഭവവുമാകുന്നു OUR GRAND DESPAIR.