FILM : DOLE (2000)
COUNTRY : GABON
GENRE : CRIME !!!
DRAMA
DIRECTOR : IMUNGA
IVANGA
ദാരിദ്ര്യത്തോടൊപ്പം ചേർന്ന് വരുന്ന ഒന്നാണ് കുറ്റകൃത്യങ്ങൾ. ദരിദ്ര രാജ്യങ്ങളിലെ സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തി ജനറലൈസ് ചെയ്യാവുന്ന ഒരു കാര്യവുമാണത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിലെ സാമൂഹികാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നതും, സാമ്പത്തിക അരക്ഷിതാവസ്ഥകളുടെ സൂചകങ്ങളായി ഉൾപ്പെടുത്തുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങളാണ്.
പലതവണ കണ്ടിട്ടുള്ള കാഴ്ചകളെയാണ് ഉൾകൊള്ളുന്നതെങ്കിലും DOLE (2000)യുടെ പുതുമയായി തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു രാജ്യത്തിൽ നിന്നുള്ള സിനിമ എന്നതായിരുന്നു. DOLE എന്ന പേര് സൂചിപ്പിക്കുന്നത് ഒരു സ്ക്രാച്ച് വിൻ ലോട്ടറിയെയാണ്. ചെറിയ പിടിച്ചുപറികളുമായി ജീവിക്കുന്ന നാല് യുവാക്കളുടെ കഥയാണ് ടോലെ. ഓരോരുത്തർക്കും അവരുടേതായ സ്വപ്നങ്ങളുമുണ്ട്. നാട്ടിൽ ആവേശം വിതച്ചുകൊണ്ടിരിക്കുന്ന ലോട്ടറി കേന്ദ്രത്തിന്മേലാണ് അവരുടെ കണ്ണ്. സ്വപനങ്ങളിലേക്കുള്ള പ്രയാണത്തിന് അവരുടെ ചിന്തകളിൽ വേറെ പോംവഴികൾ ഇല്ലാതെയാവുമ്പോൾ അവരെന്തു ചെയ്യും?....
തമാശയും, കുസൃതികളുമായി നടക്കുന്ന ഈ നാൽവർ സംഘത്തിലെ പ്രധാനിയാണ് മൗഗ്ലർ . സ്‌കൂൾ പഠനം, പ്രണയം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ മൗഗ്ലറിന്റെ സാഹചര്യങ്ങളിലൂടെ സിനിമയുടെ ഒഴുക്കിനൊപ്പം സമാന്തരമായി അവതരിപ്പിക്കുന്നു ഡോലെ. കുറവുകൾ ധാരാളം കണ്ടെത്താമെങ്കിലും ആഫ്രിക്കൻ സിനിമയെന്നത് വേറിട്ട സിനിമകളെ തേടുന്നവർക്ക് പുതുമ തന്നെയാണ്.

No comments:
Post a Comment