FILM : THE PIGEON
(2018)
GENRE : DRAMA
COUNTRY : TURKEY
DIRECTOR: BANU
SIVACI
പറവ എന്ന സിനിമ കണ്ടത് കൊണ്ടാണോ എന്നറിയില്ല, ഈ സിനിമ പകരുന്ന കാഴ്ചകളിൽ പുതുമ തോന്നിയില്ല. എങ്കിലും 78 മിനുട്ടിൽ യൂസുഫിനൊപ്പം നടക്കുന്നത് ബോറടിയായും അനുഭവപ്പെട്ടില്ല. യൂസുഫിന്റെ ലോകം വീടിന്റെ മുകളിലുള്ള ഇടമാണ്. തന്റെ പ്രാവുകളോട് സല്ലപിച്ചും, അവയെ പരിചരിച്ചും മറ്റൊന്നും ചെയ്യാതെ അലസനായി നടക്കുന്ന യൂസുഫിന്റെ കഥയാണ് THE PIGEON പങ്കുവെയ്ക്കുന്നത്. തന്റെ ചെറിയ ആഗ്രഹങ്ങളിലേക്ക് ഒതുങ്ങി നില്ക്കാൻ ശ്രമിക്കുന്ന, വിധേയത്വത്തിന്റെ കെട്ടുകളെ അറുത്തുമാറ്റാൻ കഴിവില്ലാത്ത യൂസുഫിന്റെ സാവധാനത്തിലുള്ള പരിണാമമാണ് സിനിയിൽ ദർശിക്കാനാവുന്നത്. സഹോദരന്റെ കുത്തുവാക്കുകൾ കാരണം അയാളുടെ സുഹൃത്തിന്റെ ഷോപ്പിൽ ജോലി ചെയ്യാൻ നിർബന്ധിതനാകുന്ന അവൻ നേരിടുന്ന അനുഭവങ്ങൾ തന്നെയാണ് അവനെ വരിഞ്ഞു നിൽക്കുന്ന ദുർബലതയെ മായ്‌ച്ചു കളയുന്നതും. ഉഗ്രൻ അനുഭവം എന്നൊന്നും പറയാനാവില്ലെങ്കിലും, ആസ്വാദനം അപേക്ഷികമെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. സിനിമയിലെ ആദ്യ ഷോട്ടും, അവസാന ഷോട്ടും നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും......
No comments:
Post a Comment