FILM : HASTA LA
VISTA (2011)
COUNTRY : BELGIUM
GENRE : DRAMA !!!
COMEDY
DIRECTOR : GEOFFREY
ENTHOVEN
ആഗ്രഹങ്ങളാണ് നിരാശകൾക്ക് കാരണമെന്ന് ബുദ്ധൻ പറഞ്ഞതായി വായിച്ചിട്ടുണ്ട്. പലപ്പോഴും, ആഗ്രഹങ്ങളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് യാഥാർത്യം. ഒരോരുത്തരുടെയും ഇഷ്ടങ്ങളും, സ്വപ്നങ്ങളും ന്യായീകരിക്കപ്പെടുന്നത് അവരുടെ ജീവിതത്തിലേക്ക് മനസ്സുകൊണ്ട് ഇറങ്ങിച്ചെല്ലുമ്പോഴാണ്. അപേക്ഷികതകളുടെ വൈവിധ്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് ചെറുപുഞ്ചിരിയോടെ വിഷമതകൾക്കിടയിൽ സന്തോഷത്തിന്റെ സൂക്ഷ്മ കണങ്ങളെ തേടുന്ന മനോഹാരിത തന്നെയല്ലേ ജീവിതം,
HASTA LA VISTA മൂന്ന് ഭിന്നശേഷിക്കാരായ സുഹൃത്തുക്കളുടെ കഥയാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ അവരുടെ ആഗ്രഹങ്ങൾ സക്ഷാത്കരിക്കാനുള്ള യാത്രയാണ് സിനിമയുടെ ഉള്ളടക്കം. യുവത്വത്തിൽ വിരാജിക്കുന്ന മൂവരും കന്യകരെന്ന ലേബലിനെ കൈയ്യൊഴിയാൻ വെമ്പുന്നവരാണ്. അത്തരമൊരു ആശയെ പൊതിഞ്ഞു കൊണ്ട് യാത്രയെന്ന സ്വാഭാവികതയെ തുറന്നു വെച്ച് മാതാപിതാക്കളെ കബളിപ്പിക്കാനുള്ള ശ്രമം വിജയിക്കുന്നെങ്കിലും, അവരുടെ യാത്ര മുടങ്ങുകയാണ്. മുന്നോട്ടുവെച്ച കാലുകൾ പിന്നോട്ടില്ലെന്ന അവരുടെ നിശ്ചയദാർഢ്യം ഒരു വേറിട്ട റോഡ് മൂവിയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. വിഷമതകളും, സന്തോഷങ്ങളും, തിരിച്ചറിവുകളുമായി ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ തന്നെയാണ് യാത്ര അനുഭവിപ്പിക്കുന്നത്. ആഗ്രഹങ്ങൾക്കപ്പുറമുള്ള ജീവിതത്തിന്റെ രുചി തന്നെയാണ് അവർ തിരിച്ചറിയുന്നതും......

HASTA LA VISTA മൂന്ന് ഭിന്നശേഷിക്കാരായ സുഹൃത്തുക്കളുടെ കഥയാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ അവരുടെ ആഗ്രഹങ്ങൾ സക്ഷാത്കരിക്കാനുള്ള യാത്രയാണ് സിനിമയുടെ ഉള്ളടക്കം.
ReplyDelete