FILM : STRAY DOGS
(2004)
COUNTRY : IRAN
GENRE : DRAMA
DIRECTOR : MARZIEH
MAKHMALBAF
അഫ്ഗാൻ പശ്ചാത്തലത്തിൽ രണ്ടു കുട്ടികളുടെ അരക്ഷിതാവസ്ഥകൾക്കൊപ്പം യുദ്ധാനന്തര സാമൂഹിക ചിത്രങ്ങളിലേക്കും ക്യാമറ തിരിക്കുകയാണ് STRAY DOGS. പിതാവും, മാതാവും ജയിലിലായ അവസ്ഥയിൽ സഹദ്, ഗോൽ ഗോതായ് എന്നിവർക്ക് തെരുവ് തന്നെയാകുന്നു അഭയം. ജയിലിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങാനുള്ള (നൈറ്റ് പ്രിസണേർസ്) അവസരവും നിഷേധിക്കപ്പെടുന്നതോടെ അരക്ഷിതമായ ബാല്യങ്ങൾക്കൊപ്പം അതിജീവനത്തിന്റെ തീവ്രതകളോട് പൊരുതേണ്ടതായും വരുന്നു. അവർക്കു കൂട്ടായ് ആകെയുള്ളത് ഒരു നായയാണ്. പിതാവിനെ ഇടയ്ക്കിടയ്ക്ക് ജയിൽ സന്ദർശിക്കുന്ന അവരുടെ ശ്രമങ്ങൾക്ക് പിന്നിൽ ഒരു ലക്ഷ്യവുമുണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പം തങ്ങാനുള്ള പോംവഴി ജയിലിലെത്തുകയെന്നതു മാത്രമാകുന്നതോടെ അതിനുള്ള ശ്രമങ്ങളിലുമാണവർ.
ദാരിദ്ര്യവും, ഭദ്രമല്ലാത്ത സാമൂഹിക ജീവിത പരിസരങ്ങളും, നീതി അകന്നു നിൽക്കുന്ന നിയമങ്ങളും, നിസ്സഹായതകളുടെയും ആത്മരോഷങ്ങളുടെയും വേദനകളുമെല്ലാം സിനിമയുടെ സുന്ദരമല്ലാത്ത ഉണ്മകൾക്കിടയിൽ സാന്നിധ്യമാവുന്നുണ്ട്. റഷ്യയും, അമേരിക്കയുമെല്ലാം കുട്ടികളുടെ വാക്കുകളിൽ ഇടംപിടിക്കുന്നത് സിനിമയുടെ രാഷ്ട്രീയ സൂചനകൾ തന്നെയാകുന്നു. പ്രധാന കഥാപാത്രങ്ങളായി നിറഞ്ഞു നിന്ന രണ്ടു പേരുടെയും പ്രകടനം മികച്ചു നിന്നു. ഈ സിനിമ എല്ലാവർക്കും ആസ്വാദ്യകരമാകുമോ എന്ന് ചോദിച്ചാൽ, മുകളിൽ കുറിച്ച കാര്യങ്ങൾക്കൊപ്പം "മക്മൽബഫ്" എന്ന് കൂടി ചേർത്ത് നോക്കൂ എന്നാണ് ഉത്തരം.

No comments:
Post a Comment