FILM
: THE OTHER ME (2016)
GENRE
: CRIME !!! MYSTERY
COUNTRY
: GREECE
DIRECTOR
: SOTIRIS TSAFOULIAS
ഗ്രീസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിവിന്റെയും, തത്വചിന്തയുടെയും വെളിച്ചം വിതറി മാനവരാശിയ്ക്ക് വഴികാട്ടിയ അനവധി മഹാന്മാരെയാണ് ഓർമ്മ വരുന്നത്. ഈ സിനിമയും ചില പൈതഗോറിയൻ ചിന്തകളെ സമ്മാനിക്കുന്നു. പക്ഷെ, ഇവിടെ ആ ചിന്താശകലങ്ങളേക്കാൾ അതെഴുതിയിടുന്ന ആളെയാണ് അന്വേഷകർക്കൊപ്പം കാഴ്ചക്കാരും പരതുന്നത്.
മനുഷ്യ മനസ്സിന്റെ ഇരുട്ട് നിറഞ്ഞതും, നിഗൂഢവുമായ ഇടങ്ങളെക്കുറിച്ചെല്ലാം വാചാലനാകുന്ന ക്രിമിനോളജി പ്രൊഫസ്സർ ദിമിത്രിയാണ് നായകൻ. തുടർച്ചയായി അരങ്ങേറുന്ന കൊലപാതകങ്ങൾ കാരണം പോലീസ് പ്രൊഫസ്സറുടെ സഹായം തേടുകയാണ്. കൊലപാതകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരുകാര്യം കൊലയാളി കുറിച്ചിടുന്ന പൈതഗോറിയൻ വചനങ്ങളാണ്. കൊലപാതകങ്ങളുടെ കാരണവും, കൊലയാളിയുടെ മനസ്സും തേടി ദിമിത്രിയുടെ വഴികളിലൂടെ നമുക്കും യാത്ര ചെയ്യാം.
ഒരു മിസ്റ്ററിയുടെ ചുരുളഴിക്കുന്നതിനു പാരലലായി ദിമിത്രിയുടെ വ്യക്തിജീവിതത്തിലേക്കും സിനിമ കടന്നു ചെല്ലുന്നുണ്ട്. രണ്ടിനെയും നന്നായി ബ്ലെൻഡ് ചെയ്യാനും സിനിമയ്ക്കാവുന്നുണ്ട്. ക്രൈം-മിസ്റ്ററിയോടൊപ്പം മറ്റു എലമെൻറ്സ് കൂടെ കടന്നു വരുന്നത് സിനിമയെ മറ്റു രീതിയിൽ കൂടി അടയാളപ്പെടുത്താൻ സഹായകമാവുന്നു. ദിമിത്രിയുടെ ക്യാരക്റ്റർ ചെയ്ത നടന്റെ പ്രകടനം മികച്ചു നിന്നു. തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന രീതിയിലുള്ള സിനിമയല്ല THE OTHER ME. എന്തായാലും, എനിക്കിഷ്ടമായി. നിങ്ങൾക്കും ഈ സിനിമ നിരാശ സമ്മാനിക്കില്ല എന്ന പ്രതീക്ഷയോടെ......

No comments:
Post a Comment