FILM : THE VIOLIN
(2005)
GENRE : DRAMA !!!
MUSIC
COUNTRY : MEXICO
DIRECTOR : FRANCISCO
VARGAS
സംഗീത ഉപകരണങ്ങളുടെ കൂട്ടത്തിലെ രാജാവാണ് വയലിൻ എന്നാണ് കേട്ടിട്ടുള്ളത്. വേദനയും, പ്രണയവും, ആഹ്ലാദവും, ദുഃഖവുമെല്ലാം അതിന്റെ സ്വരമാധുരിയിൽ ലയിച്ച് ഹൃദയത്തെ സ്പർശിച്ച അനുഭവങ്ങൾ ഈ പ്രസ്താവനയ്ക്ക് സാക്ഷ്യവുമാകുന്നു. സംഗീതം ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്ന മെക്സിക്കൻ സിനിമയായ THE VIOLIN ആണ് ഇന്ന് പരിചയപ്പെടുത്തുന്ന സിനിമ.
ഇത് പ്ലൂട്ടാർക്കോ എന്ന വൃദ്ധന്റെ കഥയാണ്. അയാളുടെ സംഗീതത്തിന്റെ കഥയാണ്. അയാൾ പ്രതിനിധീകരിക്കുന്ന ദുരവസ്ഥകളുടെ നേർക്കാഴ്ചയാണ്. പട്ടാളത്തിന്റെ ഉരുക്കുമുഷ്ടികളെ ഭയന്ന് കിതച്ചോടുന്ന നിസ്സഹായരായ ഒരു ജനതയെയാണ് ഈ സിനിമ കാഴ്ചക്കാരനു മുന്നിൽ കോറിയിടുന്നത്. അധികാരത്തിന്റെ ക്രൂരതകൾ കുറച്ചു ദൃശ്യങ്ങളിലേക്കു ചുരുങ്ങുന്നുണ്ടെങ്കിലും, അതേൽപ്പിക്കുന്ന ആഘാതം സിനിമയ്ക്ക് ശേഷവും നിലനിൽക്കുന്നു എന്നതിലാണ് സിനിമയുടെ യഥാർത്ഥ ശക്തി.
പ്ലൂട്ടാർക്കോ, മകൻ ജെറാനോ, പേരമകൻ, പട്ടാള ക്യാപ്റ്റൻ എന്നിവരിലൂടെയാണ് പ്രധാനമായും സിനിമ സംവദിക്കുന്നത്. രൂക്ഷമായ പോരാട്ടത്തിന്റെ തീവ്രതയെ പ്രേക്ഷകനിലേക്ക് പകരുന്ന വിധത്തിലാണ് കാഴ്ചകളെയും, സംഭാഷണങ്ങളെയും ഉപയോഗിച്ചിരിക്കുന്നത്. അധികാര മുഷ്‌കിന്റെ സഹചാരിയായ അനീതിയുടെ പ്രളയത്തെ എതിരിടുന്ന വിമതരുടെ നീതിയ്ക്കായുള്ള പിടച്ചിലുകളാണ് ഈ സിനിമയുടെ സംഗീതം. ആയുധങ്ങൾ പൊഴിക്കുന്ന സംഗീതത്തിൽ അപരന്റെ സ്വരങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്ന യാഥാർത്യം വേദനയായി തന്നെ അവശേഷിക്കുന്നു.
നിസ്സഹായതയുടെയും, പോരാട്ടത്തിന്റെയും പ്രതീകമാണ് പ്ലൂട്ടാർക്കോ. ഉപജീവനത്തിനും, പോരാട്ടത്തിനും അയാൾക്ക് തുണയാകുന്നതും സംഗീതമാണ്. അധികാര ഭീകരതകളാൽ സൃഷ്ടിക്കപ്പെടുന്ന "നിശബ്ദതയിൽ" പൂർണ്ണമായി നിലയ്ക്കുന്നില്ല സംഗീതം. പോരാട്ടത്തിന്റെ കനലുകൾ ഉള്ളിലൊളിപ്പിച്ച് അതിജീവനത്തിന്റെ, നിസ്സഹായതയുടെ രൂപമണിഞ്ഞ് സംഗീതം നിലകൊള്ളുന്നിടത്ത് കറുപ്പിലും വെളുപ്പിലും ചാലിച്ച ഈ മനോഹര സിനിമ അവസാനിക്കുന്നു. പക്ഷെ സിനിമ ഉണർത്തുന്ന ചിന്തകൾ..........

No comments:
Post a Comment