FILM : THIS BEAUTIFUL FANTASTIC (2016)
GENRE : COMEDY !!! FANTASY!!! ROMANCE
COUNTRY : UK
DIRECTOR : SIMON ABOUD
ലാളിത്യമായിരിക്കും ചില സിനിമകളുടെ മുഖമുദ്ര. കാഴ്ച്ചക്കാരന്റെ മനസ്സിനെ തരളിതമാക്കി ഒഴുകുന്ന ഒരു തെളിനീരുറവ പോലെ സംശുദ്ധമായ അനുഭവമേകുന്നവയാണ് ചില സിനിമകൾ. റിഫ്രഷിങ്, ചാർമിങ്, ഫീൽഗുഡ്, ഹാർട്ട് വാമിങ് എന്നിങ്ങനെയുള്ള പേരുകളോട് ചേർത്ത് കേൾക്കുന്ന അത്തരം കാഴ്ചകളെ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല എന്നാണ് തോന്നുന്നത്.
ദിസ് ബ്യുട്ടിഫുൾ ഫന്റാസ്റ്റിക് എന്ന ഈ സിനിമ അതിന്റെ പേരുപോലെ തന്നെ മനോഹരമാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കാര്യങ്ങളിൽ ഒന്ന് കഥാപാത്രങ്ങളാണ്. പ്രേക്ഷകന്റെ മനസ്സിൽ ഇടം കണ്ടെത്തുമാറുള്ള ഒരു കഥാപാത്ര സൃഷ്ട്ടിയെയാണ് അനുഭവിച്ചറിയാനായത്. "ഒബ്സസ്സീവ് ആൻഡ് കമ്പൽസീവ് ഡിസോർഡർ" ഉള്ള ബെല്ല ബ്രൗൺ എന്ന പെൺകുട്ടിയും അവളുടെ ചുറ്റുപാടുകളേയുമാണ് സിനിമ കാണിച്ചു തരുന്നത്. പ്രണയവും, ഫാന്റസിയും, ഇമോഷനുകളുമെല്ലാം പാകമായ അളവിൽ ചേർത്തിരിക്കുന്ന ഈ സിനിമയിലെ ഫ്രെയിമുകളും മനോഹരമാണ്. ബെല്ല ബ്രൗൺ എന്ന കഥാപാത്രത്തിൽ പലയിടങ്ങളിലും AMELIE-യുടെ നിഴൽ കാണാനാകുന്നു. സിനിമാറ്റിക് ക്ലിഷേകളിൽ നിന്ന് പൂർണ്ണമായി മുക്തമല്ലെങ്കിലും പ്രേക്ഷക മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ഈ സിനിമയ്ക്കാവും എന്നു തന്നെയാണ് എന്റെ വിശ്വാസം.
No comments:
Post a Comment