FILM : EMPTIES (2007)
COUNTRY : CZECH
REPUBLIC
GENRE : COMEDY DRAMA
DIRECTOR : JAN SVERAK
മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കിയിട്ടുള്ള KOLYA എന്ന ചെക്ക് സിനിമയുടെ സംവിധായകനും, നടനും ഒന്നിക്കുന്ന സിനിമ എന്നതായിരുന്നു ഈ സിനിമ കാണാനുള്ള പ്രേരണയും, പ്രതീക്ഷയും. സംവിധായകനായ മകനും, അഭിനേതാവും, തിരക്കഥാകൃത്തുമായ പിതാവും ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല എന്നു തന്നെ പറയാം. ജീവിതത്തിലെ ശൂന്യതകളെയും, കൊച്ചു സന്തോഷങ്ങളെയും ഓർമ്മിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു സിനിമയാണ് EMPTIES.
അധ്യാപന ജോലി മടുത്തതു കാരണം അത് രാജിവെച്ച് സൂപ്പർമാർക്കറ്റിൽ ഒഴിഞ്ഞ ബോട്ടിലുകൾ ശേഖരിക്കുന്ന ജോലി ചെയ്യുകയാണ് ജോസഫ്. സൊസൈറ്റിയുമായി കൂടുതൽ കണക്ട് ചെയ്യുകയെന്നതാണ് ജോസഫ് ആഗ്രഹിക്കുന്നത്. മാറുന്ന ചെക്ക് സാമൂഹികാവസ്ഥകളെ ജോസഫിനൊപ്പം നമുക്കും കാണാനാവുന്നു. ജോസഫിന്റെ ചെയ്തികളിൽ സംശയവും, നീരസവും ഉള്ളയാളാണ് ഭാര്യ. വാർധക്യത്തിന്റെ വിരസതകൾക്ക് വഴങ്ങാതെ ഊർജ്ജസ്വലതയോടെ എന്തിനെയോ തേടുകയാണ് അയാൾ. യഥാർത്ഥത്തിൽ ജോസഫ് മാത്രമല്ല, ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം തങ്ങൾക്കു ചുറ്റിലുമുള്ള ശൂന്യതകളെ നിറയ്ക്കാനുള്ള സ്നേഹത്തിന്റെ ഉറവയ്ക്കായുള്ള അന്വേഷണങ്ങളിലാണ്. നമ്മൾ പലപ്പോഴും തേടുന്നത് നമുക്കുള്ളിലോ, അരികിലോ ഉള്ളവ തന്നെയാണെന്ന യാഥാർത്യ ബോധത്തോടൊപ്പം ഒരു ചെറുപുഞ്ചിരി ചുണ്ടിലും, കുളിർമ്മ മനസ്സിലും ബാക്കിവെയ്ക്കുന്നു EMPTIES.

Shaheer can u gv me the link plz....
ReplyDelete