FILM : EASTERN DRIFT (2010)
GENRE : THRILLER !!! DRAMA
COUNTRY : LITHUANIA
DIRECTOR : SHARUNAS BARTAS
ലിത്വാനിയൻ സംവിധായകനായ ഷരുണാസ് ബാർത്താസിന്റെ ഒരു സിനിമ കാണാനുള്ള ആഗ്രഹത്തിലാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ EASTERN DRIFT എന്ന സിനിമ കാണാൻ തീരുമാനിച്ചത്. ത്രില്ലർ ഡ്രാമ എന്നു പറയാവുന്ന ഈ സിനിമ ഒരു ഡ്രഗ് ഡീലറുടെ കഥ പറയുന്നു. വ്യത്യസ്തമായ ദേശങ്ങളിൽ, അയാളുടെ ജീവിതത്തിന്റെ ഭാഗമാകാൻ കൊതിക്കുന്ന രണ്ടു കാമുകിമാരും കഥയുടെ ജീവനാഡിയാകുന്നു. കുറ്റകൃത്യങ്ങളുടെ ലോകത്ത് സ്വസ്ഥമായ ജീവിതം എന്നൊന്നില്ല. ഇവിടെയും നായകൻ തന്റെ ശത്രുക്കൾക്കു മുന്നേ ഓടുകയാണ്. സിനിമയുടെ ഉള്ളടക്കത്തിൽ പുതുമയില്ലെങ്കിലും സംവിധായകന്റെ ശൈലിയും, സിനിമയുടെ പശ്ചാത്തലവും സിനിമയ്ക്ക് പ്രത്യേകമായ ഒരു ഫ്ലേവർ നൽകുന്നു. സംവിധായകൻ തന്നെയാണ് പ്രധാന കഥാപാത്രമായി വരുന്നത്. വളരെ റഫ് ആയ കഥാപാത്രം പ്രേക്ഷകനുമായി ഇമോഷണലി കണക്ട് ചെയ്യേണ്ടയിടങ്ങളിൽ പാളിപ്പോവുന്നുണ്ട്. ബോധപൂർവ്വമായിരിക്കാമെങ്കിലും, രണ്ടു സ്ത്രീ കഥാപാത്രങ്ങളും വളരെ ദുർബലമായി തോന്നി. ഒരു GETAWAY മൂവിയുടെ സ്വഭാവം കാത്തുസൂക്ഷിക്കുന്ന സിനിമ ക്ളൈമാക്സിനെ സമീപിക്കുമ്പോഴും പ്രേക്ഷകനിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്നു എന്നത് പോരായ്മയാണ്. എന്റെ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലെങ്കിലും, എന്നിലെ പ്രേക്ഷകനെ രസിപ്പിച്ച ചില ഘടകങ്ങൾ സിനിമയിലുണ്ട്. അതുതന്നെയാണ് ഈ കുറിപ്പിടാനുള്ള കാരണവും.......
No comments:
Post a Comment