FILM : FISH AND CAT (2013)
GENRE : DRAMA !!! THRILLER
COUNTRY : IRAN
DIRECTOR : SHAHRAM MOKRI
റിയലിസ്റ്റിക് ഡ്രാമകൾ ലളിതമായി അവതരിപ്പിച്ചു ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനം കവർന്നവയാണ് ഇറാനിയൻ സിനിമകൾ. എന്നാൽ ഇന്ന് ഞാൻ സജ്ജസ്റ്റു ചെയ്യുന്ന ഇറാനിയൻ സിനിമ ഈ മാതൃകയോ, ശൈലിയോ തെളിഞ്ഞു കാണാത്ത വിധം വ്യത്യസ്തമാണ്. ഈ സിനിമ കണ്ടിട്ടുള്ള ഏതൊരു പ്രേക്ഷകനും "വേറിട്ട അനുഭവം" എന്ന വിശേഷണത്തെ സാക്ഷ്യപ്പെടുത്തുമെന്നത് നൂറു ശതമാനം ഉറപ്പുമാണ്.
ഷാഹ്‌റാം മൊക്രിയുടെ ഫിഷ് ആൻഡ് ക്യാറ്റ് എനിക്ക് ഒരു സാങ്കേതിക വിസ്മയമായാണ് തോന്നിയത്. 135 മിനിട്ടുള്ള ഈ സിനിമ ഒരു സിംഗിൾ ഷോട്ട് പോലെയാണ് എടുത്തിട്ടുള്ളത്. ജനവാസമില്ലാത്തതും, കാടുപോലെ തോന്നിക്കുന്നതുമായ ഒരു ഉൾപ്രദേശത്തു തടാകത്തിന്റെ തീരത്തു പട്ടം പറത്തൽ ഉത്സവത്തിനു വന്നിട്ടുള്ള വിദ്യാർത്ഥികളും, അതിനു സമീപത്തുള്ള ഒരു ഹോട്ടലിലെ ജീവനക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകന് ലഭിക്കുന്ന ചില സൂചനകൾ സിനിമയ്ക്ക് ഒരു ഹൊറർ മൂഡ് നൽകുന്നുണ്ട്. സിനിമയിലെ ഏറ്റവും കൺഫ്യുസിംഗായ കാര്യം ആവർത്തിച്ചു വരുന്ന ഷോട്ടുകളാണ്. ഒരു കാര്യം തന്നെ മറ്റൊരു കഥാപാത്രത്തിന്റെ ആംഗിളിൽ ലൂപ്പ് ചെയ്യപ്പെടുമ്പോൾ സമയത്തെക്കുറിച്ചുള്ള ചില ആശയക്കുഴപ്പങ്ങൾ പ്രേക്ഷകന് സമ്മാനിക്കും. ചില സൂചനകൾ പ്രേക്ഷകനായ് സംവിധായകൻ അവശേഷിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ നിഗൂഢതയെ വെളിച്ചത്തു നിർത്താൻ അവ മതിയാകുന്നില്ല. ഒന്നിനു പുറകെ മറ്റൊന്നായി ആവർത്തിച്ചു വരുന്ന ലൂപ്പിങ് ഷോട്ടുകൾക്കിടയിലും പ്രേക്ഷകന്റെ ആകാംഷയെ ഊതിക്കെടുത്താതെ മുന്നേറാൻ സിനിമയ്ക്കാവുന്നു.
ഒരു പ്രത്യേക കളർടോണിലാണ് സിനിമയെടുത്തിരിക്കുന്നത്. പശ്ചാത്തല സംഗീതം സിനിമയുടെ സ്വഭാവത്തിന് ഉതകുന്ന രീതിയിലാണ് കംപോസ് ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിലും ഇമ്പ്ലാൻറ് ചെയ്തിരിക്കുന്ന മിസ്റ്ററിയുടെ അംശം സിനിമയ്ക്ക് അപ്രവചനീയതയുടെ സൗന്ദര്യമേകുന്നു. അത് തന്നെയാണ് ഈ സിനിമയുടെ വിജയ രഹസ്യവും.
ഈ സിനിമയെ ഒരു ടെക്നിക്കൽ ബ്രില്യൻസ് എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. എല്ലാവർക്കും രസിക്കുന്ന സിനിമയല്ല ഫിഷ് ആൻഡ് ക്യാറ്റ് എന്നാണ് എന്റെ തോന്നൽ. മുഴുവൻ കണ്ടു തീർക്കാനുള്ള ക്ഷമയുണ്ടെങ്കിൽ, മികച്ച ഒരു സിനിമാനുഭവം തന്നെയാകും ഫിഷ് ആൻഡ് ക്യാറ്റ്.

ഒരു പ്രത്യേക കളർടോണിലാണ്
ReplyDeleteസിനിമയെടുത്തിരിക്കുന്നത്. പശ്ചാത്തല സംഗീതം
സിനിമയുടെ സ്വഭാവത്തിന് ഉതകുന്ന രീതിയിലാണ് കംപോസ്
ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിലും ഇമ്പ്ലാൻറ് ചെയ്തിരിക്കുന്ന മിസ്റ്ററിയുടെ അംശം സിനിമയ്ക്ക് അപ്രവചനീയതയുടെ സൗന്ദര്യമേകുന്നു.
അത് തന്നെയാണ് ഈ സിനിമയുടെ വിജയ രഹസ്യവും.