FILM : MAY GOD FORGIVE US (2016)
GENRE : INVESTIGATIVE THRILLER
COUNTRY : SPAIN
DIRECTOR : RODRIGO SOROGOYEN
ത്രില്ലറുകളിൽ, എല്ലാവർക്കും പ്രിയപ്പെട്ടവ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറുകൾ ആകുമെന്നാണ് എനിക്ക് തോന്നുന്നത്. സത്യത്തിലേക്കും, ലക്ഷ്യത്തിലേക്കുമുള്ള അന്വേഷകന്റെ പാതയിലൂടെ നമുക്കും മനസ്സുകൊണ്ട് സഞ്ചരിക്കാമെന്ന ആവേശം തന്നെയാവണം ഈ ഇഷ്ടക്കൂടുതലിന്റെ കാരണം. ഈ കുറിപ്പിലൂടെ ഞാൻ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്ന MAY GOD FORGIVE US എന്ന സ്പാനിഷ് സിനിമ ഈ ഗണത്തിൽ പെടുന്ന ഒന്നാണ്.
ക്രൂരമായ പീഡനങ്ങൾക്കു വിധേയമായ രീതിയിൽ തുടർച്ചയായി വൃദ്ധകൾ കൊലചെയ്യപ്പെടുകയാണ്. അന്വേഷണ ചുമതല വഹിക്കുന്ന VELARDE-യുടേയും, ALFARIO-യുടെയും കണക്കുകൂട്ടലുകളിൽ തെളിയുന്നത് ഒരു സീരിയൽ കില്ലറുടെ ചിത്രമാണ്. കൊലപാതകങ്ങളെ ബന്ധിപ്പിക്കുന്ന സൂചനകളിലേയ്ക്കും, കാരണങ്ങളിലേക്കും, രീതികളിലേക്കും ചുഴിഞ്ഞു നോക്കുന്ന അവരുടെ ലക്ഷ്യം അയാളെ തടയുകയെന്നതാണ്. അതിനുള്ള അവരുടെ ശ്രമങ്ങൾ സിനിമ കണ്ടുതന്നെ അറിയുന്നതാണ് ഉചിതം.
VELARDE, ALFARIO എന്നീ പ്രധാന കഥാപാത്രങ്ങൾ വിരുദ്ധമായ സ്വഭാവ ഗുണങ്ങളോടു കൂടിയവരാണ്. അതുകൊണ്ടു തന്നെ അന്വേഷണ പ്രക്രിയകളിലും അവ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രണ്ടു മണിക്കൂറിലധികമുള്ള ഈ സിനിമ VELARDE, ALFARIO എന്നിവരുടെ വ്യക്തിജീവിതത്തെയും, അവരുടെ സ്വകാര്യതകൾ അവരിൽ ജനിപ്പിക്കുന്ന അന്തർ സംഘർഷങ്ങളെയും വ്യക്തമായി ഉൾക്കൊള്ളുന്നുണ്ട്. "വയലൻസ്" എന്നത് ഇത്തരം സിനിമകളിൽ ഒഴിച്ചു നിർത്താൻ കഴിയാത്തവ ആണെങ്കിലും, ഇരയുടെ ബലഹീനതയും, വേട്ടക്കാരന്റെ ക്രൂരതകളും അസ്വസ്ഥതയേകുന്നു. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറുകളിൽ സാധാരണ കണ്ടുവരാറുള്ള ചടുലത ഈ സിനിമയിൽ കാണാനാവില്ല. സംവിധായകന്റെ മറ്റൊരു സിനിമ (STOCKHOLM) മുമ്പ് കണ്ടിട്ടുള്ളതിനാൽ ഈ ഒരു രീതിയെ അദ്ദേഹത്തിന്റെ പ്രത്യേകതയായി കാണുവാനാണ് ഞാനിഷ്ടപ്പെടുന്നത്. ഈ സിനിമ എന്നെ തൃപ്തിപ്പെടുത്തി.... നിങ്ങൾക്കിഷ്ടപ്പെടുമോ(?) എന്നത് സിനിമ കണ്ടതിനു ശേഷം നിങ്ങൾ തന്നെ പറയേണ്ടതാണ്......