FILM : EMBRACE OF THE SERPENT (2015)
COUNTRY : COLOMBIA
GENRE : ADVENTURE !!! HISTORY !!! DRAMA
DIRECTOR : CIRO GUERRA
അഡ്വഞ്ചർ -ട്രാവൽ മൂവി എന്നതിലേക്ക് ചുരുക്കാനാവാത്ത ഒരു മാസ്റ്റർപീസ് സിനിമയാണ് കൊളംബിയൻ സംവിധായകനായ CIRO GUERRA-യുടെ EMBRACE OF THE SERPENT. പ്രകൃതിയോട് ഉരുമ്മി നിന്നിരുന്ന ഭൂതകാല സാംസ്കാരികതകളെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം അധികാര-സാമ്പത്തിക ദുര മൂത്ത അധിനിവേശങ്ങളുടെയും, പീഡനങ്ങളുടെയും ഇന്നലെകളെയും ആമാസോണിയൻ വന്യതയെ സാക്ഷിയാക്കി കറുപ്പിലും വെളുപ്പിലും ജീവനേകി കാണിച്ചു തരുന്നു ഈ സിനിമ. സഞ്ചാരിയുടെ ലക്ഷ്യമെന്താണെങ്കിലും ആത്മസംസ്കരണത്തിന്റെ വാതായനങ്ങൾ തുറന്നിടുന്നവയാണ് യാത്രകൾ. സിനിമയുടെ പ്രയാണത്തിലും ആത്മീയത മറനീക്കി ഇരിപ്പുറപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
"കരമകാട്ടേ" എന്ന ഏകാകിയായ "ആമസോണിയൻ ഷമൻ" -നെ തേടി രണ്ട് ഗവേഷകർ എത്തുന്നതും YAKRUNA എന്ന വിശിഷ്ട സസ്യം തേടി അവർക്കൊപ്പം അയാൾ നടത്തുന്ന യാത്രകളുമാണ് ഈ സിനിമയുടെ ഉള്ളടക്കം. 40 വർഷത്തെ ഇടവേളകളുള്ള ഈ യാത്രകൾ ഇടകലർന്ന് നമ്മുടെ മുന്നിൽ തെളിയുമ്പോൾ യാത്രയിൽ അവർ കണ്ടുമുട്ടുന്ന കാഴ്ചകളെ കാലന്തരത്തെ മുൻനിർത്തി നമുക്കും വിലയിരുത്താനാകുന്നു. രണ്ടു യാത്രകളിലെയും സംഭാഷണങ്ങളിൽ മുഴച്ചു നിൽക്കുന്ന സാമൂഹിക-സാംസ്കാരിക സംഘർഷങ്ങളെ അധിനിവേശങ്ങളുടെയും, അത് സൃഷ്ടിച്ച പ്രതീക്ഷാവഹമല്ലാത്ത മാറ്റങ്ങളുടെയും അടിസ്ഥാനത്തിൽ ചരിത്രാവബോധത്തോടെ സമീപിക്കേണ്ടതുണ്ട്. തദ്ദേശീയമായ സംസ്കൃതിയെ അടർത്തിമാറ്റുന്ന തരത്തിൽ അധിനിവേശത്തിന്റെ സഹചാരിയായെത്തിയ മതചിഹ്നങ്ങളെയും സിനിമ വ്യക്തമാക്കുന്നു. ഇന്ദ്രിയങ്ങൾക്കതീതമായ കാഴ്ച്ചകളെ സ്വപ്നം കണ്ടുണരുന്ന EVAN-ടൊപ്പം അവശേഷിക്കുന്ന ചിന്തകളും, തിരിച്ചറിവുകളുമായിരുന്നു കരമകാട്ടേയുടെ ജന്മനിയോഗം എന്ന് തോന്നിപ്പോവുന്നു.
ആമസോൺ വനങ്ങളും മറ്റും നിറയുന്ന ഫ്രെയിമുകൾ കളറിലായിരുന്നെങ്കിൽ എന്ന് മോഹിച്ചുവെങ്കിലും സിനിമയുടെ പ്രമേയത്തിന് കൂടുതൽ അനുയോജ്യത ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെയാണെന്ന് സമ്മതിക്കാതെ വയ്യ. ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ നേടിയ ഈ സിനിമ കാണാതെ പോകുന്നത് നഷ്ടം തന്നെയാണ്.