FILM : MISS VIOLENCE (2013)
GENRE : DRAMA
COUNTRY : GREECE
DIRECTOR : ALEXANDROS AVRANAS
ഭൗതികതയിലൂന്നിയ ജീവിതങ്ങൾ ഒരുക്കുന്ന ഭീതിയുളവാക്കുന്ന കുടുംബ ചിത്രങ്ങളും , തിന്മയുടെ തിരിച്ചറിയാനാവാത്ത പ്രച്ഛന്നതയും തെളിയുന്ന ഈ സിനിമ നമ്മിൽ അസ്വസ്ഥതയും , ചിന്തകളിൽ അസഹനീയമായ പുകയും സൃഷ്ടിക്കുന്നു. ഗ്രീസിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്നതെങ്കിലും , എല്ലായിടത്തും കണ്ടേക്കാവുന്ന അക മനസ്സിനെ പിടിച്ചുലയ്ക്കുന്ന കുടുംബ യാഥാർത്ഥ്യങ്ങളേയാണ് MISS VIOLENCE അനുഭവിപ്പിക്കുന്നത്.
സന്തോഷം തുടിച്ചു നിൽക്കുന്ന ദിനത്തിൽ, 11-മത്തെ ജന്മദിനാഘോഷത്തിന്റെ മധുരം നുകർന്നും, പങ്കു വെച്ചും മരണത്തെ തെരഞ്ഞെടുക്കുന്ന ANGELIKI-യെന്ന പെണ്‍കുട്ടിയിൽ തുടങ്ങുന്ന ദുരൂഹതയുടെ ചുരുളുകളാണ് "മിസ്സ് വയലൻസ്" ഒരുക്കിയിട്ടുള്ളത്. അവളുടെ ആത്മഹത്യയുടെ കാരണങ്ങളെ നമ്മൾ പരതുമ്പോഴും , നമുക്ക് മുന്നിൽ നിറയുന്ന കുടുംബത്തിന്റെ പ്രത്യേകതരം മാനസിക ഘടനകൾ ഉൾക്കൊള്ളാനോ, അപഗ്രഥിക്കാനോ കഴിയാത്ത വിധം സങ്കീർണ്ണമാകുന്നു. ദൃശ്യഭാഷയും , സംഭാഷണങ്ങളും നിഗൂഡതയിലേയ്ക്ക് വെളിച്ചം വീശുമ്പോഴും കാഴ്ചയുടെ "സത്യത്തെ" ഉറപ്പിക്കാൻ നമുക്കാവുന്നില്ല.
കുടുംബത്തിൽ സംഭവിക്കുന്ന ദുരന്തത്തിൽ നിന്നും കുടുംബാംഗങ്ങളെ കരകയറ്റാനുള്ള പിതാവിന്റെ ശ്രമങ്ങളും, വെൽഫയർ ഓഫീസർമാരുടെ ഇടപെടലുകളും സിനിമ അവശേഷിപ്പിക്കുന്ന HAUNTING EXPERIENCE-നെ ബലപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു. വീടുനുള്ളിലെ തുറന്ന ലോകം , താഴിട്ടു പൂട്ടിയ ആവരണത്തിനുള്ളിലാണെന്ന തിരിച്ചറിവ് പകരുന്നവയായിരുന്നു കഥാപാത്രങ്ങളുടെ വിചിത്ര പെരുമാറ്റങ്ങൾ. ഓരോരുത്തരും വാക്കിലും , നോക്കിലും തീർക്കുന്ന വരകൾ കൂട്ടിയോജിപ്പിക്കാനാവും നമ്മുടെ ശ്രമം. എങ്കിലും, നിശബ്ദത നിഗൂഡതയുടെയും , അസ്വസ്ഥതയുടെയും സാന്നിദ്ധ്യമായി അലോസരപ്പെടുത്തുന്നു.
ഉള്ളുലയ്ക്കുന്ന സത്യത്തിലേയ്ക്കുള്ള വഴികൾ ദുരൂഹമായിരുന്നതിനാൽ , മൃത്യുഹേതുവിൽ അവിശ്വസനീയത തോന്നിയില്ലെങ്കിലും , വിക്ഷുബ്ദമായ മനസ്സിനെ എന്നിൽ ബാക്കിയാക്കിയാണ് മിസ്സ് വയലൻസ് അവസാനിച്ചത്. തീക്ഷണമായ പ്രമേയങ്ങളും, അനുപമമായ ആഖ്യാനങ്ങളും ഇഷ്ടപ്പെടുന്നവരുടെ കണ്ണുകൾ ഗ്രീക്ക് സിനിമകളെയും പിന്തുടരാൻ ഈ സിനിമയും കാരണമാകുമെന്ന് തീർച്ച. അധമത്വവും , മൂല്യ ശോഷണങ്ങളും പെരുകുന്ന ലോകത്തിൽ സാധാരണമായേക്കാവുന്ന വികലമായ സാമൂഹിക ചിത്രങ്ങളിലേയ്ക്കുള്ള ചൂണ്ടുവിരലാകുന്നു ഈ അസുലഭ ദൃശ്യാനുഭവം.

തീക്ഷണമായ പ്രമേയങ്ങളും, അനുപമമായ ആഖ്യാനങ്ങളും ഇഷ്ടപ്പെടുന്നവരുടെ കണ്ണുകൾ ഗ്രീക്ക് സിനിമകളെയും പിന്തുടരാൻ ഈ സിനിമയും കാരണമാകുമെന്ന് തീർച്ച. അധമത്വവും , മൂല്യ ശോഷണങ്ങളും പെരുകുന്ന ലോകത്തിൽ സാധാരണമായേക്കാവുന്ന വികലമായ സാമൂഹിക ചിത്രങ്ങളിലേയ്ക്കുള്ള ചൂണ്ടുവിരലാകുന്നു ഈ അസുലഭ ദൃശ്യാനുഭവം.
ReplyDelete