Tuesday, 23 December 2014

COMING HOME (2014)



FILM : COMING HOME (2014)
COUNTRY : CHINA
GENRE : DRAMA
DIRECTOR : YIMOU ZHANG

                ചൈനീസ് കൾച്ചറൽ റെവല്യൂഷന്റെയും   അതിനു ശേഷമുള്ള വർഷങ്ങളുടെയും പശ്ചാത്തലത്തിൽ , സ്നേഹം വറ്റാത്ത ദാമ്പ്യത്യത്തിന്റെ അതിമനോഹരവും, വൈകാരികതയെ  തലോടുന്നതുമായ കഥ പറയുന്നു YIMOU ZHANG-ന്റെ COMING HOME. വീട്ടിലേയ്ക്ക് ഒരു കാൽപ്പാടകലെ നിൽക്കുമ്പോഴും ഓർമ്മകളുടെ താളുകളിലേയ്ക്ക് അനന്തമായ വീഥികൾ താണ്ടേണ്ടി വരുന്ന നിസ്സഹായതയെപ്പോലും സ്നേഹത്തിന്റെ ഉറവയാൽ എതിരിടുന്ന കാഴ്ചയാകുന്നു ഈ സിനിമ. വെട്ടിമാറ്റപ്പെട്ട മുഖങ്ങളേയും , മാഞ്ഞുപോയ  അക്ഷരങ്ങളെയും വീണ്ടെടുക്കേണ്ടി വരുന്ന തിരിച്ചു വരവ് വൈകാരിക തീവ്രമാകുന്നത് അവർക്കിടയിൽ ഉയർത്തപ്പെട്ട മതിൽ  കവർന്നെടുത്ത  വർഷങ്ങളെക്കുറിച്ച്  ഓർക്കുമ്പോഴാണ്. പ്രായത്തിന്റെയും , പ്രണയത്തിന്റെയും, മറവിയുടെയും വീര്യം കൂടിക്കൊണ്ടിരിക്കുമ്പോൾ കൂടിച്ചേരലിന്റെയും , വീണ്ടെടുക്കലിന്റെയും, കാത്തിരിപ്പിന്റെയും അനന്തതയിലേയ്ക്ക് സിനിമ കണ്‍ചിമ്മുന്നു. നോവിന്റെ ചരിത്രം സ്വന്തമായുള്ള സ്നേഹത്തിന്റെ മനോഹര നിമിഷങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പ് ബാക്കിയാവുന്നു. 


1 comment:

  1. പ്രണയത്തിന്റെയും, മറവിയുടെയും വീര്യം കൂടിക്കൊണ്ടിരിക്കുമ്പോൾ കൂടിച്ചേരലിന്റെയും , വീണ്ടെടുക്കലിന്റെയും, കാത്തിരിപ്പിന്റെയും അനന്തതയിലേയ്ക്ക് സിനിമ കണ്‍ചിമ്മുന്നു.

    ReplyDelete