FILM : YARA (2018)
COUNTRY : LEBANON
GENRE : DRAMA
DIRECTOR : ABBAS FAHDEL
ലബനോണിലെ ഒരു മലയോര ഗ്രാമത്തിന്റെ വശ്യമായ പ്രകൃതിഭംഗി ആവോളം ഒപ്പിയെടുത്ത ഒരു സിനിമയെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. എങ്ങും പച്ചപ്പ് തുടുത്തു നിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ച്, കിളികളുടെയും, അരുവികളുടെയും, കാറ്റിന്റെയും ശ്രവണ സുഖദമായ ശബ്ദ താളങ്ങളിൽ മയങ്ങി അങ്ങനെ കണ്ടിരിക്കാം YARA (2018) എന്ന ലബനീസ് സിനിമ. എല്ലാവരും വീടുകൾ ഉപേക്ഷിച്ചു പോയ ഗ്രാമത്തിലെ ഏക താമസക്കാർ യാരയും , മുത്തശ്ശിയുമാണ്. ആടുകളും, കോഴികളും, നായയും,കഴുതയും, പഴവർഗ്ഗങ്ങളും, പച്ചക്കറികളും നിറഞ്ഞ പരിസരവും അതിനെ ചുറ്റിപ്പറ്റിയുള്ള യാരയുടെ ദൈനം ദിന ജീവിതമാണ് സിനിമയുടെ പ്രമേയം. വഴിയന്വേഷിച്ചെത്തുന്ന ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന അവളുടെ തുടർന്നുള്ള ദിനചര്യകളിൽ അവനോടൊപ്പമുള്ള നിമിഷങ്ങളും ഇടംപിടിക്കുന്നു.
കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഒരു യന്ത്രികതയോ, കൃത്രിമത്തമോ അനുഭവിക്കുന്നു. അഭിനേതാക്കൾ പലരും അത്രമേൽ പ്രൊഫഷണലുകളല്ല എന്നാണ് തോന്നുന്നത്. യാര- ഇല്യാസ് പ്രണയം രസകരമായാണ് അവതരിപ്പിച്ചതെങ്കിലും ഒരു വൈകാരികത പകർന്നു തരാനായില്ല എന്ന് പറയാം. എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും വശ്യമായ യാരയുടെ പുഞ്ചിരി പോലെ മനോഹരമാണ് സിനിമയുടെ പല ഫ്രെയിമുകളും. ഡോക്യുമെന്ററി ഫീലിൽ ശബ്ദ കോലാഹലങ്ങളില്ലാതെ പ്രകൃതിയുടെ മർമ്മരങ്ങളെ ശാന്തതയോടെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു സിനിമ.
പടത്തിന്റെ ലിങ്ക് ഉണ്ടോ ബ്രോ
ReplyDeletegot it from torrents
Delete