FILM : A TALE OF THREE SISTERS (2019)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : EMIN ALPER
ദേശത്തിനും, കാലത്തിനും ചൂണ്ടിക്കാണിക്കാനാവുന്ന ചില ജീവിതങ്ങളുണ്ട്. അവ യാഥാർത്യങ്ങളാണെന്ന തിരിച്ചറിവിൽ, തുറിച്ചു നോക്കുന്ന പുറം കാഴ്ചക്കാരാവുകയെന്നതാണ് അത്തരം കാഴ്ചകളുടെ പ്രേക്ഷകരെന്ന നിലയിൽ ചെയ്യാനാവുക. എങ്കിലും, അവരുടെ ജീവിതത്തിലേക്ക് മനസ്സുകൊണ്ട് നടന്നു കയറുമ്പോൾ നമ്മുടെ ആസ്വാദനം വേറിട്ടതാകുന്നു. കാഴ്ചകൾക്ക് കൂടുതൽ അർഥതലങ്ങൾ കൈവരുന്നു.
തുർക്കിയിലെ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് സഹോദരിമാരുടെ ജീവിതാനുഭവങ്ങളാണ് "എ ടെയിൽ ഓഫ് ത്രീ സിസ്റ്റേഴ്സ്" എന്ന സിനിമയുടെ പ്രമേയം. തികച്ചും നിർജ്ജീവമായ ഒരു അന്തരീക്ഷമാണ് ഗ്രാമത്തിലെങ്ങും കാണാനാവുന്നത്. അതിനാൽ തന്നെ നഗരം എന്ന സ്വപ്‍നമാണ് മൂന്ന് പേർക്കും ഉള്ളത്. മൂന്ന് പെണ്മക്കളെക്കുറിച്ചുള്ള ആധി മനസ്സിലേറ്റി നടക്കുന്ന പിതാവിനേയും, നഗരത്തിലേക്കെത്താനുള്ള അവസരങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളിൽ അന്യോന്യം സംഘർഷത്തിലേർപ്പെടുന്ന സഹോദരിമാരേയുമാണ് സിനിമയിൽ കാണാനാവുക. ഒരു പ്രാദേശിക ഉണ്മയുടെ ദൃശ്യാവിഷ്‌കാരം എന്നതിന് പുറമെ സാർവ്വദേശീയമായി ഉൾക്കൊള്ളാവുന്ന തലം കഥാപാത്രങ്ങളിലുണ്ട്. സാമൂഹികാവസ്ഥകളായി നിറയുന്ന കാഴ്ചകളിൽ, മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന സ്വാഭാവികതയോടൊപ്പം പെൺമനസ്സുകളുടെ സംഘർഷവും, സൗന്ദര്യവും, ആഗ്രഹങ്ങളും സിനിമ അടയാളപ്പെടുത്തുന്നു.
പതിഞ്ഞ താളത്തിൽ ഓരോ കഥാപാത്രത്തേയും വാക്കുകൾ കൊണ്ടും , ദൃശ്യങ്ങൾ കൊണ്ടും കോറിയിടുന്നുണ്ട് സിനിമ. വിരസമായ ജീവിതത്തിൽ നിന്ന് കുത്തിയൊഴുകാൻ കൊതിക്കുന്നവരുടെ ജീവിതമാണ് എ ടെയിൽ ഓഫ് ത്രീ സിസ്റ്റേഴ്സ് പങ്കുവെയ്ക്കുന്നത്.
മൂന്ന് പെണ്മക്കളെക്കുറിച്ചുള്ള ആധി മനസ്സിലേറ്റി നടക്കുന്ന പിതാവിനേയും, നഗരത്തിലേക്കെത്താനുള്ള അവസരങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളിൽ അന്യോന്യം സംഘർഷത്തിലേർപ്പെടുന്ന സഹോദരിമാരേയുമാണ് സിനിമയിൽ കാണാനാവുക.
ReplyDelete