FILM : LETTERS TO FATHER JACOB (2009)
COUNTRY : FINLAND
GENRE : DRAMA
DIRECTOR: KLAUS HARO
കഥയെന്നു പറയാൻ കാര്യമായിട്ടൊന്നും ഇല്ലെങ്കിലും ചില സിനിമകൾ പ്രേക്ഷകനെ പിടിച്ചിരുത്തും. മനസ്സിലിടം പിടിക്കുന്ന വിധത്തിൽ സിനിമയെ ഒരുക്കുന്ന സംവിധായകന്റെ മികവാണ് അത്തരം സിനിമകൾ പ്രകടമാക്കുന്നത്. ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്ന ഫിൻലൻഡ് സിനിമയും അത്തരത്തിലുള്ള ഒന്നാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ചെറിയ സൂചന മാത്രം നൽകാം. തടവ് ശിക്ഷയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതയാവുന്ന സ്ത്രീ, അന്ധനും വൃദ്ധനുമായ ഒരു പാസ്റ്ററുടെ സഹായിയാവുകയാണ്. തുടർന്നുള്ള ചില സന്ദർഭങ്ങളാണ് സിനിമയിലെ തുടർക്കാഴ്ചകൾ. ഇരു കഥാപാത്രങ്ങളും അവരുടെ ജീവിതാനുഭവങ്ങളെ വാക്കിലും, കാഴ്ചയിലും , മനോഭാവങ്ങളിലും പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രവചനീയമായ ലാളിത്യങ്ങളിലൂടെ തന്നെയാണ് സിനിമ മുന്നേറുന്നത്. സമയദൈർഘ്യം കുറഞ്ഞതും ദൃശ്യചാരുതയാർന്നതും, നടനമികവിനാൽ വേറിട്ട് നിൽക്കുന്ന പ്രധാന കഥാപാത്രങ്ങളും ചേർന്ന ഈ സിനിമ ഹൃദയസ്പർശിയായ അനുഭവമാകുന്നു.
No comments:
Post a Comment