FILM : IN THE LIFE OF MUSIC (2018)
COUNTRY : CAMBODIA !!! USA
GENRE : DRAMA !!! HISTORY
DIRECTOR : CAYLEE SO , SOK VISAL
കംബോഡിയയുടെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളായിരുന്ന ഖമറുഷ് കാലഘട്ടത്തിന്റെ അസഹനീയമായ കാഴ്ചകളെ ഓർമ്മകളിൽ കൊരുക്കുന്നുണ്ടെങ്കിലും, അതിനു മുൻപുള്ള മനോഹരമായ , സന്തോഷം തുളുമ്പുന്ന ജനജീവിതത്തെയും ഗൃഹാതുരതയോടെ പകർത്തിയിരിക്കുന്നു ഈ സിനിമ. അമ്മയുടെ നാട് സന്ദർശിക്കാനെത്തുന്ന അമേരിക്കൻ- കംബോഡിയൻ എന്ന് വിശേഷിപ്പിക്കാവുന്ന യുവതിയുടെ മനസ്സിലൂടെയാണ് കഴിഞ്ഞു പോയ കാലത്തിന്റെ താളുകളിലേയ്ക്ക് നമ്മൾ തിരിച്ചു പോവുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സാംസ്കാരികമായ അടയാളങ്ങൾ തെളിഞ്ഞു കാണാവുന്ന ഖമറുഷ് കാലത്തിനു മുൻപുള്ള കാഴ്ചകളിൽ സംഗീതവും, പ്രണയവുമെല്ലാം പ്രതീക്ഷയുടെയും സന്തോഷങ്ങളുടെയും ഒപ്പം നിറഞ്ഞു നിൽക്കുന്നു. ഡോക്യുമെന്ററികളിലും , കംബോഡിയൻ സിനിമകളിലും കണ്ടിട്ടുള്ള ഖമറുഷ് ക്രൂരതകളെ ഈ സിനിമയുടെ ഫ്രെയിമുകളും കൈവിടുന്നില്ല. എത്ര അകന്ന് പോയാലും അറുത്തു മാറ്റാനാവാത്തതാണ് സാംസ്‌കാരിക വേരുകൾ എന്ന് ഓർമ്മിപ്പിക്കുന്നു ഈ സിനിമ.
No comments:
Post a Comment