FILM : ON THE ROOF (2019)
COUNTRY : CZECH REPUBLIC
GENRE : DRAMA
DIRECTOR : JIRI MADL
നന്മയുടെ വെളിച്ചം തൂകുന്ന കാഴ്ചകളാണ് പലപ്പോഴും ജീവിതത്തിൽ പ്രതീക്ഷകളുടെ ഉണർവുകളേകുന്നത്. വേദനകളും, നിരാശകളുമെല്ലാം പിൻവാങ്ങുന്നതും ജീവിതത്തിന്റെ നിറങ്ങളും, ഒഴുക്കും തിരിച്ചെത്തുന്നതും സന്തോഷത്തിന്റെ ഓളങ്ങൾ നമുക്ക് ചുറ്റും അലയടിക്കുന്നതും ചിലപ്പോൾ നമ്മൾ പോലും അറിയാതെയാവും. ഒറ്റപ്പെടലിന്റെ ക്രൂരമായ തടവിലിരിക്കുമ്പോഴാണ് ബന്ധങ്ങളുടെ ബന്ധനങ്ങൾ എത്ര മനോഹരമായിരുന്നെന്ന ഓർമ്മപ്പെടുത്തലുകൾ ആവർത്തിച്ച് ആശ്ലേഷിക്കുന്നത്. സിനിമകൾ മനസ്സിൽ ബാക്കിയാക്കുന്ന പല ചിന്തകളുണ്ട്. അവ പലപ്പോഴും നടന്നു കയറുന്നത് അറ്റമില്ലാത്ത വഴികളിലേക്കാവും. തൽക്കാലം ഗഹനമായ ചിന്തകളെ മാറ്റിവെച്ച് ഒരു കൊച്ചു ഫീൽ ഗുഡ് സിനിമയെ പരിചയപ്പെടുത്താം.
ON THE ROOF എന്ന ചെക്ക് സിനിമ വൃദ്ധനായ ഒരു റിട്ടയേർഡ് പ്രൊഫസ്സറുടെയും , ഒരു വിയറ്റ്നാം സ്വദേശിയായ യുവാവിന്റെയും സൗഹൃദത്തിന്റെ കഥ പറയുന്നു. പലതരം പ്രശ്നങ്ങളിൽ മുങ്ങി നിൽക്കുന്ന വിയറ്റ്നാം സ്വദേശിക്ക് താങ്ങാവുകയാണ് അയാൾ. അവർക്കിടയിലെ രസകരങ്ങളായതും, ഹൃദയസ്പർശിയായതുമായ നിമിഷങ്ങളാണ് സിനിമയെ മനോഹരമാക്കുന്നത്. വൃദ്ധനായ പ്രധാന കഥാപാത്രത്തിന്റെ ക്യാരക്റ്ററൈസേഷനും , സിനിമയുടെ കഥയ്ക്ക് കാരണമാകുന്ന പശ്ചാത്തലവും സിനിമയുടെ വേറിട്ട വായന ആകർഷിക്കുന്നവയാണെന്ന് തോന്നി. നന്മയും നർമ്മവും വേദനകളും സന്തോഷവും നിറഞ്ഞ നല്ല ഒരു ഫീൽ ഗുഡ് സിനിമ.

No comments:
Post a Comment