FILM : KILOMETRE
ZERO (2005)
GENRE : DRAMA !!!
WAR
COUNTRY: IRAQ
DIRECTOR : HINER
SALEEM
"WE ARE FREE , WE ARE FREE" , മനോഹരങ്ങളായ ഈ വാക്കുകൾ അക്കോയും സെൽമയും ഉറക്കെ പറയുന്നത് പാരീസിന്റെ മണ്ണിൽ നിന്നുകൊണ്ടാണ്. അവരുടെ ശബ്ദത്തിൽ അലിഞ്ഞിട്ടുള്ള അതിരറ്റ ആനന്ദത്തിന്റെ തീവ്രതയെ ഉൾക്കൊള്ളണമെങ്കിൽ 1980-കളുടെ അവസാനത്തിലെ ഇറാഖി-കുർദ് മേഖലയിലെ സംഭവങ്ങളിലേക്ക് കണ്ണോടിക്കണം. സദ്ദാമിന്റെ സ്വേച്ഛാധിപത്യത്തിൽ നടന്ന കുർദ്ദ് വേട്ടയുടെ കാലഘട്ടത്തിലാണ് അക്കോയെ നമ്മൾ കാണുന്നത്. കുർദ്ദിസ്ഥാൻറെ കാര്യത്തിൽ അഭിമാനം കൊള്ളുന്ന അയാളെ ഇറാഖി സൈന്യത്തിൽ നിർബന്ധിത സേവനത്തിനായി കൊണ്ടുപോവുകയാണ്. ഇറാഖി സൈന്യത്തിന്റെ ഭാഗമായി ഇറാൻ-ഇറാഖ് അതിർത്തിയിൽ യുദ്ധം ചെയ്യുന്നതിനിടെ , യുദ്ധത്തിൽ മരണപ്പെട്ട ഒരാളുടെ മൃതദേഹത്തിന് അകമ്പടിയായി പോകാൻ അക്കോയെ ചുമതലപ്പെടുത്തുന്നു. അറബ് വംശജനായ ഡ്രൈവർക്കൊപ്പം, മൃതദേഹം വഹിച്ചു യാത്രയാകുന്ന അക്കോയ്ക്ക് മനസ്സിൽ മറ്റു പ്ലാനുകളും ഉണ്ടായിരുന്നു.
വംശീയമായ വിവേചനങ്ങളെ വ്യക്തമായി തന്നെ സിനിമ ദൃശ്യമാക്കുന്നുണ്ട്. കറുത്ത ഹാസ്യത്തിന്റെ നിഴലിൽ അവതരിപ്പിക്കപ്പെട്ട രംഗങ്ങളാൽ സമ്പന്നമായ ഈ സിനിമ, ഒരു കാലഘട്ടത്തെ ഓർമ്മയിലേക്കെത്തിക്കുന്നു. ഇന്നും അവിടത്തെ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടോ? എന്ന ചിന്തയും ബാക്കിയാക്കുന്നു......

ReplyDelete