Tuesday, 24 April 2018

TIMES AND WINDS (2006)


FILM : TIMES AND WINDS (2006)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : REHA ERDEM

                കാഴ്ച്ചക്കാരന്റെ മനസ്സിനെ കീഴടക്കുന്ന ദൃശ്യചാരുത തുർക്കി സിനിമകളുടെ ഒരു പ്രത്യേകതയാണ്. മനോഹരമായ ഫ്രെയിമുകളും, ആകർഷണീയമായ പശ്ചാത്തല സംഗീതവും തന്നെയാണ് ടൈംസ് ആൻഡ് വിൻഡ്‌സ് എന്ന തുർക്കി സിനിമയുടെയും പ്രത്യേകത. ഇവയ്ക്കൊപ്പം കാവ്യാത്മകമായ അവതരണം കൂടിയാകുമ്പോൾ നല്ല നിമിഷങ്ങളാണ് പ്രേക്ഷകന്റെ കൂട്ടിനെത്തുന്നത്.
      ഒമർ, യാക്കൂബ്, യിൽഡിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. വശ്യമായ പ്രകൃതിയും, പാറക്കെട്ടുകളും നിറഞ്ഞ ഗ്രാമീണതയിൽ, ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് നടന്നടുക്കുകയാണ് അവർ. ബാല്യത്തിന്റെ കുസൃതിത്തരങ്ങൾക്കൊപ്പം ചില പ്രശ്നങ്ങളും അവരെ അലട്ടുന്നുണ്ട്. അവരുടെ ഇഷ്ടക്കേടുകളാണ് സിനിമയ്ക്ക് ഗതിയും, ദിശയും നൽകുന്നത്. അപക്വമായ അവരുടെ ചിന്തകളിൽ നിന്നുണ്ടാകുന്ന ചില ആഗ്രഹങ്ങൾ നിഷ്കളങ്കതയെ കൈയ്യൊഴിയുന്നുമുണ്ട്. കുട്ടികളുടെ ചിന്തകളേയും, ചെയ്തികളേയുമാണ് സിനിമ പിന്തുടരുന്നത്. അവയിലേക്ക് തന്നെയാണ് പ്രേക്ഷകനും കണ്ണെറിയേണ്ടത്.
       സിനിമയെ അഞ്ചു പ്രാർത്ഥനാ സമയങ്ങളുടെ പേരുകൾ നൽകി അഞ്ചു ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്. NIGHT TO MORNING എന്ന റിവേഴ്‌സ് ഓർഡർ സംവിധായകൻ സ്വീകരിച്ചത്, യാഥാർത്യ ബോധത്തിന്റെ അവ്യക്തതയിൽ നിന്ന് തിരിച്ചറിവുകളുടെ  ഉഷസ്സിലേക്ക് ബാല്യം ഉണരുന്നത് സമയത്തിന്റെ (കാലത്തിന്റെ) പരീക്ഷണങ്ങളെ പിന്നിട്ടു കൊണ്ടാണ് എന്ന് സൂചിപ്പിക്കാനാവാം. നല്ല കാഴ്ച്ചകൾ നല്ല നിമിഷങ്ങളിലേക്കാണ് നിങ്ങളെ നയിക്കാറുള്ളതെങ്കിൽ ഈ സിനിമ കാണുന്നത് നഷ്ടമാവില്ല.


3 comments:

  1. നല്ല കാഴ്ച്ചകൾ നല്ല നിമിഷങ്ങളിലേക്കാണ്
    നിങ്ങളെ നയിക്കാറുള്ളതെങ്കിൽ ഈ സിനിമ കാണുന്നത് നഷ്ടമാവില്ല.

    ReplyDelete
  2. നല്ല സിനിമകളെ കുറിച്ചു ലഘുവിവരണെ നല്‍കുന്നത് വളരെയധികെ പ്രശംസനീയം തന്നെ

    ReplyDelete