FILM : GYPSY (2011)
COUNTRY: SLOVAKIA
GENRE : DRAMA
DIRECTOR : MARTIN SULIK
പാട്ടും, ഡാൻസുമായി ജീവിതത്തെ ആഘോഷമാക്കുന്നവരാണ് ജിപ്സികൾ. അവരുടെ ജീവിതം പ്രമേയമായുള്ള സിനിമകളിലെല്ലാം ഇക്കാര്യങ്ങൾ ആവോളം കാണാറുമുണ്ട്. അങ്ങനെയൊരു പ്രതീക്ഷയിലാണ് ജിപ്സി (cigan) എന്ന ഈ സിനിമയും കാണാനിരുന്നത്. എന്നാൽ, ഈ കാഴ്ച അവരുടെ ജീവിതത്തിന്റെ വേറിട്ട ചിത്രങ്ങളാണ് നൽകിയത്.
ഈ സിനിമ ആദം എന്ന ജിപ്സി ബാലന്റെ കഥയാണ് പറയുന്നത്. പൊതുഇടങ്ങളിൽ നിന്ന് മാറി ജിപ്സികൾ കൂട്ടമായി താമസിക്കുന്ന സ്ലോവാക്യയിലെ ഒരു പ്രദേശമാണ് സിനിമയുടെ പശ്ചാത്തലം. തൊഴിലില്ലായ്മയും, വിവേചനങ്ങളും കാരണം ദാരിദ്രത്തിലമർന്ന ജനതയാണ് അവർ. പിതാവ് ആക്സിഡന്റിൽ കൊല്ലപ്പെടുന്നതോടെ ആദമിന്റെ മാതാവിനെ പിതൃസഹോദരൻ വിവാഹം ചെയ്യുകയാണ്. തന്റെ സഹോദരങ്ങളോടും, മാതാവിനോടും കൂടുതൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടി വരുന്ന അവന്, രണ്ടാനച്ഛന്റെ രീതികളോട് ഉള്ളിൽ എതിർപ്പുകളുമുണ്ട്. ദാരിദ്ര്യം കാരണം ചില തിന്മകളെ നുണയേണ്ടി വരുന്നുണ്ടെങ്കിലും അവനിലെ നന്മയുടെ കിരണങ്ങളെ നമുക്കും കാണാം. പ്രണയം, പക, നഷ്ടങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം ആദമിന്റെ ജീവിതത്തെ സ്പർശിച്ചു നിൽക്കുന്നുണ്ട്. ജിപ്സികളോടുള്ള ഇതര സമൂഹത്തിന്റെ മനോനിലയെ തുറന്നു കാണിക്കാനും സിനിമയ്ക്കാവുന്നു.
സിനിമയുടെ പശ്ചാത്തല സംഗീതം നന്നായി ഇഷ്ട്ടപ്പെട്ടു. അഭിനേതാക്കൾ അധികവും അവിടങ്ങളിലെ യഥാർത്ഥ ജിപ്സികൾ തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കാനായത്. അരികുകളിലേയ്ക്ക് ഒതുക്കപ്പെട്ട ജനതയുടെ ജീവിതസ്പന്ദനങ്ങൾ പകർന്ന ഈ സിനിമ മികച്ച വിദേശഭാഷ ചിത്രത്തിനായുള്ള സ്ലോവാക്യയുടെ 2012-ലെ ഓസ്കാർ എൻട്രിയായിരുന്നു.

No comments:
Post a Comment