Tuesday, 10 April 2018

EL BOLA (2000)


FILM : EL BOLA (2000)
GENRE : DRAMA
COUNTRY : SPAIN
DIRECTOR : ACHERO MANAS
                 ചുറ്റുപാടുകളും, സാഹചര്യങ്ങളുമാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. പാബ്ലോയുടെ ഒറ്റപ്പെട്ട അവസ്ഥയ്ക്കുള്ള കാരണവും അത് തന്നെയാവണം. കൂട്ടുകെട്ടുകൾ ഇല്ലാതിരുന്ന അവന്റെ സൗഹൃദത്തിലേക്ക് പുതിയ ഒരാൾ കടന്നു വരുന്നതോടെ പാബ്ലോയിലും മാറ്റങ്ങൾ ഉണ്ടാകുന്നു.
            സുരക്ഷയുടെ തണൽ പകരേണ്ട വീടിന്റെ അകത്തളങ്ങളിൽ തന്നെ കുട്ടികൾ ക്രൂരതയേൽക്കേണ്ടി വരുന്ന വാർത്തകൾ ഇന്ന് പുതുമയല്ല. സ്നേഹശൂന്യതയുടെ അരക്ഷിത ഇടങ്ങളിൽ വളരുന്ന കുട്ടികളുടെ പ്രതിനിധികൾ തന്നെയാകുന്നു സിനിമയിലെ പല ബാല്യങ്ങളും. അവർ കളിക്കുന്ന അപകടകരമായ കളിപോലും അവരുടെ സാഹചര്യങ്ങളിലേക്കുള്ള സൂചനയായി കരുതാം. പിതൃ-പുത്ര ബന്ധത്തിന്റെ മനോഹാരിതയെ രണ്ടു വ്യത്യസ്ത മാതൃകകളെ മുൻനിർത്തി ബോധ്യപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നത്. കുട്ടികളുടെ സ്വഭാവത്തിലും, മനോഭാവങ്ങളിലും കുടുംബ ബന്ധങ്ങളും, കുടുംബാന്തരീക്ഷവും വലിയ അളവിൽ CONTRIBUTE ചെയ്യുന്നു എന്ന് തന്നെയാണ് സിനിമ നൽകുന്ന നല്ല ചിന്തകളിലൊന്ന്. കാല-ദേശ ഭേദങ്ങളില്ലാത്ത ഒരു കാര്യത്തെ മറ്റൊരു സാമൂഹിക പരിതസ്ഥിതിയിൽ കണ്ടറിയാനുള്ള കാരണമാകുന്നു EL BOLA.
        ഗൗരവമാർന്ന ഒരു വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കാനായി എന്നതാണ് സിനിമയുടെ മികവ്. ചൂഴ്ന്നു നോക്കാതെ തന്നെ സിനിമയുടെ ഉള്ളറിയാൻ പ്രേക്ഷകന് സാധിക്കുന്നതു തന്നെയാണ് EL BOLA-യുടെ വിജയവും.

1 comment:

  1. ഗൗരവമാർന്ന ഒരു വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കാനായി എന്നതാണ് സിനിമയുടെ മികവ്. ചൂഴ്ന്നു നോക്കാതെ തന്നെ സിനിമയുടെ ഉള്ളറിയാൻ പ്രേക്ഷകന് സാധിക്കുന്നതു തന്നെയാണ് EL BOLA-യുടെ വിജയവും.

    ReplyDelete