FILM : CRUMBS (2015)
GENRE : SCI- FI !!! FANTASY
COUNTRY : ETHIOPIA
DIRECTOR : MIGUEL LLANSO
SCI-FI, ഫാന്റസി എന്നീ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വന്നുചേരുന്ന ചിത്രങ്ങളും, ചിന്തകളുമുണ്ട്. എന്നാൽ, അത്തരം SCI-FI കാഴ്ചകളിൽ നിന്നും വിഭിന്നമായ ലോകത്തേക്കാണ് CRUMBS പ്രേക്ഷകനെ ക്ഷണിക്കുന്നത്. ഒരു പോസ്റ്റ്-അപ്പോകാലിപ്റ്റിക് പശ്ചാത്തലത്തിൽ കാൻഡി, ബെർഡി എന്നിവരുടെ കഥയാണ് ഈ ആഫ്രിക്കൻ സിനിമ പറയുന്നത്.
ശാരീരിക പരിമിതിയുള്ള കാൻഡിയും, ജീവിത പങ്കാളിയായ ബെർഡിയും കഴിയുന്ന പരിസരങ്ങളിലെ ചില അസ്വാഭാവിക സംഭവങ്ങൾ ബെർഡിയിൽ ചില സംശയങ്ങൾ ജനിപ്പിക്കുന്നു. വർഷങ്ങളായി ആകാശത്തു തങ്ങിനിൽക്കുന്ന പ്രവർത്തന നിരതമല്ലാത്ത സ്പേസ്ഷിപ്പ് ആരോ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് സംശയം. ഒരു സൂപ്പർഹീറോ ആണെന്നും, തന്റെയിടം മറ്റേതോ ഗ്രഹമാണെന്നും സ്വയം കരുതുന്നു കാൻഡിയ്ക്ക് സ്‌പേസ്ഷിപ്പിൽ കയറിപ്പറ്റാൻ ആഗ്രഹമുണ്ട്. അതിനുള്ള വഴികളന്വേഷിച്ചു നടക്കുകയാണ് കാൻഡി.
ഗ്രാഫിക്‌സും, വമ്പൻ സെറ്റിങ്ങ്സുകളും ഉപയോഗിച്ച് സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ച്ചകളല്ല ഈ സിനിമയെ വേറിട്ടതാക്കുന്നത്. ഇത്തരത്തിലുള്ള മായികക്കാഴ്ചകളുടെ അഭാവത്തിൽ വളരെ ആർട്ടിസ്റ്റിക്കായ രീതിയിൽ ആശയത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസമായ മൈക്കേൽ ജോർദാന്റെ ചിത്രത്തിനുമുന്നിൽ പ്രാർത്ഥിച്ചു നിൽക്കുന്ന ബെർഡി, അമൂല്യ വസ്തുക്കളായി കൈമാറ്റം ചെയ്യപ്പെടുന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിങ്ങനെ സിംബോളിക്കായി അവതരിപ്പിക്കപ്പെട്ട നിരവധി ദൃശ്യങ്ങൾ സിനിമയിലുണ്ട്. പ്രേക്ഷകന്റെ സ്വതന്ത്ര വ്യാഖ്യാനങ്ങളിലൂടെ സിനിമ പലയിടങ്ങളിലേയ്ക്ക് ചേക്കേറുമെന്നതിൽ സംശയമില്ല. അത് തന്നെയാവാം ഈ കുഞ്ഞുസിനിമയുടെ ലക്ഷ്യവും.
കേവലം 68-മിനുട്ട് മാത്രമുള്ള ഈ സിനിമ എത്രമാത്രം മനസ്സിലാക്കാനായി എന്നതിനപ്പുറം, സിനിമ നൽകുന്ന പുതുമയുള്ള അനുഭവമാണ് നമ്മെ നയിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നല്ല ഈ സിനിമ, അതുപോലെ നമ്മൾ കണ്ടു ശീലിച്ച കാഴ്ച്ചകളുമല്ല CRUMBS.