FILM : TRAIN DRIVER’S DIARY (2016)
GENRE : COMEDY
COUNTRY: SERBIA
DIRECTOR: MILOS RODOVIC
കോമഡി സിനിമ എന്ന നിലയിലാണ് ഈ സിനിമ കാണാനിരുന്നത്. എന്നാൽ, ആദ്യരംഗങ്ങൾ തന്നെ ബ്ലാക്ക് കോമഡിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നവയായിരുന്നു. ജീവിതവും, മരണവുമെല്ലാം തെളിഞ്ഞു നിൽക്കുന്ന ഗൗരവമേറിയ തലങ്ങളെ ഹാസ്യം വിതറി അവതരിപ്പിച്ചിരിക്കുന്നു ട്രെയിൻ ഡ്രൈവേർസ് ഡയറി. ബോധപൂർവ്വമല്ലെങ്കിലും ആത്മഹത്യകൾ ഉൾപ്പെടെയുള്ള മരണങ്ങൾക്ക് ദൃക്‌സാക്ഷിയും, പങ്കാളിയുമെല്ലാം ആകേണ്ടി വരുന്ന ട്രെയിൻ ഡ്രൈവറുടെ മാനസിക സംഘർഷങ്ങളെ വേറിട്ടരീതിയിൽ വരച്ചുകാണിക്കുന്ന ദൃശ്യാനുഭവമാണ് ഈ സിനിമ.
തലമുറകളിലൂടെ തുടരുന്ന ഈ ദുര്യോഗം നിർവ്വികാരതയുടെ രൂപത്തിൽ പ്രധാന കഥാപാത്രമായ "ഇലിയയുടെ" ജീവിതത്തിൽ അടയാളങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. വൈകിയ വേളയിലാണെങ്കിലും ഇലിയയുടെ ജീവിതത്തിന്റെ ട്രാക്കിലേക്ക് അപ്രതീക്ഷിതമായി കയറി നിൽക്കുന്ന "സിമ" എന്ന ബാലനിലൂടെ അയാളുടെ ജീവിതത്തിന്റെയും, അയാൾ കൈയ്യാളിയിരുന്ന ജോലിയുടെയും ഉള്ളറകളിലേക്ക് സിനിമ ഓടിക്കയറുന്നു. ആസ്വാദ്യകരമല്ലാത്ത ഒരു വിഷയത്തെ വിരസതയെ അകറ്റിനിർത്തി അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ഗൗരവമാർന്ന ആശയങ്ങൾ ഈ സിനിമയുടെ ട്രാക്കിൽ പലയിടത്തും ചിതറിക്കിടക്കുന്നുണ്ടെങ്കിലും, സിനിമയ്ക്കു ചുറ്റും മാനുഷികതയുടെ ഒരു വലയം തീർക്കാനായതാണ് ഈ സിനിമയെ പ്രിയങ്കരമാക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു നല്ല സിനിമാപ്രേമിക്ക് ഉറപ്പായും ഇഷ്ട്ടപ്പെടുന്ന കാഴ്ചയാണ് TRAIN DRIVERS' DIARY.

ഗൗരവമാർന്ന ആശയങ്ങൾ ഈ സിനിമയുടെ ട്രാക്കിൽ പലയിടത്തും ചിതറിക്കിടക്കുന്നുണ്ടെങ്കിലും, സിനിമയ്ക്കു ചുറ്റും മാനുഷികതയുടെ ഒരു വലയം തീർക്കാനായതാണ് ഈ സിനിമയെ പ്രിയങ്കരമാക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു നല്ല സിനിമാപ്രേമിക്ക് ഉറപ്പായും ഇഷ്ട്ടപ്പെടുന്ന കാഴ്ചയാണ് TRAIN DRIVERS' DIARY.
ReplyDelete