FILM : ATLANTIS (2019)
GENRE : DRAMA !!! WAR
COUNTRY : UKRAINE
DIRECTOR : VALENTYN VASYANOVYCH
WAR GENRE സിനിമകളിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് വിഭിന്നമായ അന്തരീക്ഷവും , ഗതിയുമാണ് ATLANTIS എന്ന യുക്രൈൻ സിനിമയ്ക്കുള്ളത്. യുദ്ധാനന്തര മനഃസംഘർഷങ്ങൾ പേറി നടക്കുന്ന സെർജി എന്ന മുൻ സൈനികനെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്. യുദ്ധത്തിൻ്റെ ബാക്കിപത്രമെന്നോണം മനുഷ്യവാസ യോഗ്യമല്ലാതായിപ്പോയ പ്രദേശത്തെ കാഴ്ചകൾ സെർജി ചെയ്യുന്ന വിവിധ ജോലികളോടൊപ്പം ഫ്രെയിമുകൾ കയ്യടക്കുമ്പോൾ യുദ്ധം എന്താണ് അവശേഷിപ്പിക്കുന്നത് എന്നതിന് അടിവരയിടുന്നു. പാകിയ മൈനുകൾ കണ്ടെത്താനുള്ള സൈനികരുടെ ശ്രമങ്ങളും, യുദ്ധത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ഉദ്ഖനനങ്ങളും, അവയുടെ ഓട്ടോപ്സിയുമെല്ലാം യുദ്ധാന്തര ലോകത്തിൻ്റെ നേർകാഴ്ചകളാവുന്നു. യുദ്ധം ആവേശിച്ച നേതൃമനസ്സുകൾ സൃഷ്ടിക്കുന്ന ക്രൂരതകളും, ഭീകരതകളും മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന സമകാലിക ലോകത്തും / എല്ലാ കാലത്തും പ്രസക്തമാണ് ഈ സിനിമയുണർത്തുന്ന ചിന്തകൾ ......

No comments:
Post a Comment