FILM : THE GRAVEDIGGER'S WIFE (2021)
COUNTRY : SOMALIA
GENRE : DRAMA
DIRECTOR : KHADAR AYDERUS AHMED
ആഫ്രിക്കൻ സിനിമകളിലെ ദൃശ്യങ്ങൾ എപ്പോഴും വേറിട്ട അനുഭവമേകുന്നവയാണ്. നമ്മുടെ കാഴ്ചകൾക്കും ചിന്തകൾക്കും അന്യമായ പ്രതലങ്ങളിലാണ് അവയിലെ കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളും നിലകൊള്ളുന്നത്. സന്തോഷത്തിന്റെ അരണ്ട വെളിച്ചം പോലും അകന്നു നിൽക്കുന്ന കാഴ്ചകളാണ് ആഫ്രിക്കൻ സിനിമകൾ പലപ്പോഴും സമ്മാനിക്കാറുള്ളത്.
ഈ സിനിമ ശവക്കുഴിയെടുത്ത് ജീവിക്കുന്ന ഗുലാദിൻ്റെയും കുടുംബത്തിൻ്റെയും കഥയാണ്. തൻ്റെ ഭാര്യയുടെ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ ഓപ്പറേഷന് പണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അയാൾ. ഹോസ്പിറ്റലിന് സമീപം തമ്പടിച്ചിരിക്കുന്ന സഹജോലിക്കാരിലൊരാൾ നിരാശയോടെ പറയുന്ന , " ഇന്ന് ഒരാൾ പോലും മരിച്ചില്ല" എന്ന കറുത്ത ഹാസ്യത്തിൽ ഗുലാദിൻ്റെ മാത്രമല്ല ഒരു ജനതയുടെ ദൈന്യതയെ കണ്ടെടുക്കാം. ജീവിത സാഹചര്യങ്ങളാൽ പ്രതീക്ഷകളറ്റു പോകുന്ന ജീവിത യാഥാർഥ്യങ്ങളെ മുൻനിർത്തി മനസ്സിനെ വൈകാരികമായി സ്പർശിക്കുന്ന ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് THE GRAVEDIGGER'S WIFE .

No comments:
Post a Comment