FILM : DJ AHAMET (2025)
GENRE : COMEDY !!! DRAMA
COUNTRY : NORTH MACEDONIA
DIRECTOR : GEORGI M UNKOVSKI
ഒരു നോർത്ത് മാസിഡോണിയൻ ഉൾഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന മനോഹരമായ സിനിമയാണ് DJ AHAMET. അവിടത്തെ ഗ്രാമീണ ജീവിതത്തിന്റെ സാംസ്‌കാരിക അംശങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമയിൽ സംഗീതവും ഒരു പ്രധാന കഥാപാത്രമായി നിലകൊള്ളുന്നു. അഹമ്മദും, പിതാവും, സംസാരിക്കാത്ത അനിയനും അടങ്ങുന്ന കുടുംബം ചെമ്മരിയാടുകളെ വളർത്തിയും, പുകയില വിറ്റുമാണ് ഉപജീവനം നടത്തുന്നത്. ഗ്രാമത്തിലേക്ക് പുതുതായി വരുന്ന അയ എന്ന പെൺകുട്ടിയും അഹമ്മദും പ്രണയിതരാകുന്നതിന് പിറകിൽ അവരുടെ അഭിരുചികളും കാരണമാകുന്നുണ്ട്. ഗ്രാമീണതയുടെ എല്ലാ ദൃശ്യസൗന്ദര്യവും കാണാനാവുന്നതോടൊപ്പം യാഥാസ്തികതയുടെ അതിരുകളും, വേലിക്കെട്ടുകളും പലവിധത്തിൽ സിനിമയിൽ സാന്നിധ്യമാകുന്നുണ്ട്. സംഗീതവും, നൃത്തവും, പ്രണയവുമെല്ലാം ചിട്ടവട്ടങ്ങൾക്ക് പുറത്താകുന്ന സാമൂഹികക്രമത്തിൽ , അത്തരം കാഴ്ചപ്പാടുകൾക്ക് മേലെ പറക്കാൻ 'അയക്കും' , അഹമ്മദിനും കഴിയുമോ എന്നത് സിനിമയിൽ നിന്ന് തന്നെ കണ്ടറിയുന്നതാണ് ഉചിതം.....
No comments:
Post a Comment