FILM : TWO LIVES (2012)
GENRE : DRAMA !!! THRILLER
COUNTRY : GERMANY
!! NORWAY
DIRECTOR : GEORG MASS , JUDITH KAUFMAN
യുദ്ധങ്ങളും, അധിനിവേശങ്ങളും ലോകത്തിന്റെയും ജനതയുടെയും ഗതി നിർണ്ണയിക്കുകയും വ്യക്തിജീവിതങ്ങളെ മാറ്റിമറിക്കുകയും ചെയ്യുന്ന കാഴ്ചകൾ പല സിനിമകളിലും കണ്ടിട്ടുണ്ട്. വിദ്വേഷവും, സ്നേഹവും, ദുരിതങ്ങളും, അതിജീവനവുമെല്ലാം യുദ്ധപശ്ചാത്തലത്തിലുള്ള സിനിമകളിലെ സ്ഥിരം കാഴ്ചകളുമാണ്. യുദ്ധങ്ങളോടൊപ്പം കുഴിച്ചു മൂടപ്പെടുന്ന രഹസ്യങ്ങളും, ഭൂതകാലവും വർഷങ്ങൾക്കു ശേഷം ഉയർത്തെഴുന്നേൽക്കുമ്പോൾ നമുക്ക് കാണാനാവുന്നത് യുദ്ധഭീകരതയുടെ അറിയാത്ത കാഴ്ചകളാണ്.
ഭർത്താവിനും, മാതാവിനും മകൾക്കും, പേരമകൾക്കും ഒപ്പം സുഖജീവിതം നയിക്കുന്ന കാതറിനെ ഭൂതകാലം വേട്ടയാടാനെത്തുന്നത് ഒരു അഭിഭാഷകന്റെ രൂപത്തിലാണ്. ന്യായമെന്ന് തോന്നുന്ന അയാളുടെ ആവശ്യങ്ങളെ നിരാകരിക്കാൻ കാതറിന് അവളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. വെളിപ്പെടുമെന്ന് അവൾ ഭയപ്പെടുന്ന ഭൂതകാല രഹസ്യങ്ങൾ തന്നെയാണ് ഈ സിനിമയെ ത്രില്ലിംഗ് അനുഭവമാക്കുന്നത്. പ്രധാന കഥാപാത്രമായ കാതറിന്റെ റോൾ കൈകാര്യം ചെയ്ത JULIANE KOHLER-ന്റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ്. നിഗൂഢതയിൽ മുങ്ങിനിൽക്കുന്ന വ്യക്തിത്വത്തെയും, ഇന്നോളം നേടിയതെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയും ഒരുപോലെ പ്രതിഫലിപ്പിക്കാൻ അവർക്കു കഴിയുന്നു
അധിനിവേശങ്ങളുടെ അവശേഷിപ്പുകളായി നിലനിൽക്കുമ്പോഴും, പുറംലോകം അധികം ചർച്ച ചെയ്യാത്ത ഇത്തരം സംഭവങ്ങളെ സിനിമകളിലൂടെയാണ് പലപ്പോഴും അറിയാനായിട്ടുള്ളത്. ചരിത്രത്തിന്റെ താളുകളിൽ ഇനിയും എണ്ണമറ്റ കഥാബീജങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലാത്തതിനാൽ, കെട്ടുകഥകളേക്കാൾ വിസ്മയമേകുന്ന സംഭവങ്ങളെ ഇനിയും സിനിമകളിൽ കണ്ടുമുട്ടുക തന്നെ ചെയ്യും. പിന്നിട്ട കാലങ്ങൾ സാക്ഷിയായ യാഥാർത്യങ്ങളെ സിനിമാക്കാഴ്ചകളായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമയും ആസ്വാദ്യകരമാകും....

അധിനിവേശങ്ങളുടെ
ReplyDeleteഅവശേഷിപ്പുകളായി നിലനിൽക്കുമ്പോഴും,
പുറംലോകം അധികം ചർച്ച ചെയ്യാത്ത ഇത്തരം
സംഭവങ്ങളെ സിനിമകളിലൂടെയാണ് പലപ്പോഴും അറിയാനായിട്ടുള്ളത്. ചരിത്രത്തിന്റെ താളുകളിൽ
ഇനിയും എണ്ണമറ്റ കഥാബീജങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലാത്തതിനാൽ, കെട്ടുകഥകളേക്കാൾ വിസ്മയമേകുന്ന സംഭവങ്ങളെ ഇനിയും സിനിമകളിൽ കണ്ടുമുട്ടുക തന്നെ ചെയ്യും. പിന്നിട്ട കാലങ്ങൾ സാക്ഷിയായ യാഥാർത്യങ്ങളെ സിനിമാക്കാഴ്ചകളായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമയും ആസ്വാദ്യകരമാകും....