Monday, 23 January 2017

WAJMA , AN AFGHAN LOVE STORY (2013)



FILM : WAJMA , AN AFGHAN LOVE STORY (2013)
COUNTRY : AFGHANISTAN
GENRE : DRAMA
DIRECTOR : BARMAK AKRAM

               സിനിമയുടെ പേര് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായാണ് തോന്നിയത്. കാരണം, ഒരു അഫ്ഗാൻ പ്രണയ കാവ്യം പ്രതീക്ഷിച്ചാൽ കടുത്ത നിരാശയാകും ഫലം. സിനിമയുടെ തുടക്കത്തിൽ പ്രണയം തെളിഞ്ഞു കാണുന്നുണ്ടെങ്കിലും സിനിമ മറ്റു പലതുമാണ് പറയാൻ വെമ്പുന്നത്. അഫ്‌ഗാൻ പോലെയുള്ള ഒരു രാജ്യത്തിന്റെ സാമൂഹിക ചിത്രം  വ്യക്തമായി അറിയുന്നതിനാലും, ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ജീർണ്ണതകൾ പല രീതിയിൽ ഉള്ളിൽ വെച്ചു പുലർത്തുന്ന സമൂഹത്തിൽ ജീവിക്കുന്നതിനാലും നമുക്ക് ഈ സിനിമയുടെ പ്രമേയത്തിൽ പുതുമ തോന്നാനിടയില്ല. ഒരു സമൂഹത്തിന്റെ ശരികളെ (രീതികളെ) ലംഘിക്കുന്നതിൽ ആണും, പെണ്ണും ഒരുപോലെ പങ്കാളികളായിട്ടും പെണ്ണിനേയും, അവളുടെ കുടുംബത്തെയും നോക്കിമാത്രം ഓരിയിടുന്ന സമൂഹം, പുരുഷനെ കാണാത്ത വിധം അന്ധത നടിക്കുമെന്ന സാമൂഹിക യാഥാർത്യമാണ് WAJMA-യുടെ പിതാവിനെ നിസ്സഹായനാക്കുന്നത്. യാഥാസ്ഥികതയുടെ തണലിൽ വ്യാപാരിക്കുന്ന ഭരണകൂട നിയമങ്ങൾ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന അർഥശൂന്യമായതും, കാലഹരണപ്പെട്ടതുമായ പ്രായോഗിക പരിഹാരങ്ങളെ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഈ സിനിമയുടെ നിലവിളികൾ നമ്മുടെ കർണ്ണപടങ്ങളിൽ നിലയ്ക്കാത്ത കമ്പനങ്ങളാകുന്നത്.
           മാറ്റപ്പെടേണ്ടവയെ ചൂണ്ടിക്കാണിക്കുന്നത് മാറ്റത്തിലേക്കുള്ള ആദ്യ പടിയാണെന്നതിനാൽ ഈ സിനിമ ആസ്വാദനോപാധിയെന്ന ഭൂരിപക്ഷ മാതൃകകളോട് അകലം പാലിച്ചു നിൽക്കുന്നു. ഈ സിനിമയുടെ പ്രസക്തിയും അത് തന്നെയാണെന്നാണ് എന്റെ പക്ഷം.


2 comments:

  1. മാറ്റപ്പെടേണ്ടവയെ ചൂണ്ടിക്കാണിക്കുന്നത്
    മാറ്റത്തിലേക്കുള്ള ആദ്യ പടിയാണെന്നതിനാൽ
    ഈ സിനിമ ആസ്വാദനോപാധിയെന്ന ഭൂരിപക്ഷ
    മാതൃകകളോട് അകലം പാലിച്ചു നിൽക്കുന്നു.

    ReplyDelete
  2. റിയാദ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം സ്ത്രീകള് നേരിടുന്ന അവഗണനയെയും സ്ത്രീകളിൽ വിലക്ക് ഏർപ്പെടുത്തിയ ചില കാര്യങ്ങൾ വാജ്‌ദ ചെയ്യുന്നുമുണ്ട്.

    ReplyDelete