Monday, 16 January 2017

KOBLIC (2016)



FILM : KOBLIC (2016)
COUNTRY : ARGENTINA
GENRE : DRAMA !!! THRILLER
DIRECTOR : SEBASTIAN BORENSZTEIN

              ലാറ്റിനമേരിക്കൻ സിനിമയിലെ അതികായനായ റിക്കാർഡോ ഡരിന്റെ സാന്നിധ്യമാണ് ഈ അർജന്റീനൻ സിനിമ കാണാൻ കാരണം. ഡ്രാമ ത്രില്ലർ എന്ന് വിളിക്കാവുന്ന ഈ സിനിമ 1970-കളിലെ ഡിക്റ്റേറ്റർഷിപ്പിന്റെ കാലത്തെ ഒരു നേവി പൈലറ്റിന്റെ ഒളിവുജീവിതത്തെയാണ് പ്രമേയമായി അവതരിപ്പിക്കുന്നത്. ഹിസ്റ്റോറിക്കൽ കണ്ടന്റിനു അധികം ഊന്നൽ നൽകാതെ, തന്റെ ഭൂതകാല ചെയ്തികളെ ഓർത്തു വിഷമിക്കുന്ന KOBLIC എന്ന പട്ടാളക്കാരന്റെ വർത്തമാന യാഥാർത്യങ്ങളെയാണ് സിനിമ പങ്കുവെയ്ക്കുന്നത്. യഥാർത്ഥ സംഭവം എന്ന് പറയാനാവില്ലെങ്കിലും ചില ചരിത്ര യാഥാർത്യങ്ങളെ ഓർമ്മപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടാകും എന്നത് തീർച്ച.
     പാടങ്ങളിൽ വിളകൾക്ക് കീടനാശിനി തളിക്കുന്ന ചെറുവിമാനത്തിന്റെ പൈലറ്റായി രഹസ്യ ജീവിതം നയിക്കുന്ന കോബ്ലിക്കിന്റെ ഐഡന്റിറ്റിയെക്കുറിച്ച് സ്ഥലത്തെ പോലീസ് മേധാവിക്ക് സംശയം ഉദിക്കുന്നതോടെ സിനിമയുടെ ഗതിമാറുന്നു. വേണ്ടത്ര സ്‌പേസ് ലഭിക്കുന്നില്ലെങ്കിലും ഗ്രാമത്തിലെ സ്റ്റോർ ജോലിക്കാരിയായ നാൻസിയെന്ന കഥാപാത്രം കഥയെ സ്വാധീനിക്കുന്ന സാന്നിധ്യമാകുന്നു. സംശയങ്ങളും, യാഥാർത്യങ്ങളുമെല്ലാം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. 
           എന്റെ പ്രതീക്ഷയോളം ഈ സിനിമ ഉയർന്നിട്ടില്ലെങ്കിലും, ഒരു തവണ ആസ്വദിക്കാവുന്ന ത്രില്ലർ തന്നെയാണ് KOBLIC.


1 comment:

  1. പാടങ്ങളിൽ വിളകൾക്ക്
    കീടനാശിനി തളിക്കുന്ന ചെറുവിമാനത്തിന്റെ
    പൈലറ്റായി രഹസ്യ ജീവിതം നയിക്കുന്ന കോബ്ലിക്കിന്റെ
    ഐഡന്റിറ്റിയെക്കുറിച്ച് സ്ഥലത്തെ പോലീസ് മേധാവിക്ക് സംശയം ഉദിക്കുന്നതോടെ സിനിമയുടെ ഗതിമാറുന്നു. വേണ്ടത്ര സ്‌പേസ് ലഭിക്കുന്നില്ലെങ്കിലും ഗ്രാമത്തിലെ
    സ്റ്റോർ ജോലിക്കാരിയായ നാൻസിയെന്ന കഥാപാത്രം
    കഥയെ സ്വാധീനിക്കുന്ന സാന്നിധ്യമാകുന്നു. സംശയങ്ങളും, യാഥാർത്യങ്ങളുമെല്ലാം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

    ReplyDelete