FILM : STOCKHOLM
(2013)
GENRE : ROMANTIC DRAMA
COUNTRY : SPAIN
DIRECTOR : RODRIGO SOROGOYEN
പേര് കേട്ടപ്പോൾ സ്വീഡിഷ് സിനിമയാവുമെന്നാണ് കരുതിയത്. എന്നാൽ, ഇതൊരു സ്പാനിഷ് ചിത്രമാണ്. റൊമാൻറിക് ഡ്രാമയെന്നു വിളിക്കാവുന്ന ഈ സിനിമയുടെ പേരിലുള്ള വൈരുദ്ധ്യം പ്രമേയത്തിലും, കാഴ്ചകളിലും കാണാം. പ്രണയം വിഷയമായുള്ള സിനിമകളെ എത്ര പ്രച്ഛന്നതയോടെ അവതരിപ്പിച്ചാലും ഉന്തിനിൽക്കുന്ന ക്ലിഷേകളെ മറച്ചു വെയ്ക്കാനാവില്ല എന്നതാണ് നേര്. മനുഷ്യ മനസ്സിന്റെ നിർമ്മലവും, സഹജവുമായ കാൽപ്പനിക ഭാവങ്ങൾക്കുള്ള സമാനതയാണ് പ്രവചനീയമായ ആവർത്തനങ്ങളെ ആനയിക്കുന്നത്. ഈ അവസ്ഥയ്ക്ക് അപവാദങ്ങളില്ല എന്നല്ല പറയുന്നത്, STOCKHOLM (2013)-നെ പോലെ വിരളമാണ് അത്തരം കാഴ്ചകൾ.
പ്രണയ സിനിമകളിലെ സ്ഥിരം ശൈലികളോട് അയിത്തം കൽപ്പിച്ചാണ് STOCKHOLM ഒരുക്കിയിട്ടുള്ളത്. ഒരു പാർട്ടിയിൽ വെച്ച് കണ്ടുമുട്ടുന്ന യുവാവും യുവതിയുമാണ് പ്രധാന കഥാപാത്രങ്ങൾ. പ്രണയ പരവശതയോടെ പെൺകുട്ടിയെ വിടാതെ പിന്തുടരുന്ന അയാളുടെ ലക്ഷ്യം തന്റെ ഇഷ്ടം അറിയിക്കുകയും, വിശ്വസിപ്പിക്കലുമാണ്. രാത്രിയുടെ ഏകാന്തതയിൽ മുങ്ങി വഴിവെളിച്ചങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന നഗര വഴികളിലൂടെ വാക്കുകൾ കൊണ്ട് പടവെട്ടി അവർ നീങ്ങുമ്പോൾ തണുപ്പിന്റെ കുളിരിനൊപ്പം അരിച്ചു കയറുന്ന പ്രണയത്തെയും നമുക്ക് അനുഭവിക്കാനാവുന്നു.
മനസ്സിന്റെ ചഞ്ചലതയിലാണ് പ്രണയം എപ്പോഴും പിടിവള്ളി തേടാറുള്ളത്. മാധുര്യവും, നിറമുള്ള പ്രതീക്ഷകളും വാക്കുകളായ് മനസ്സിനെ ഭ്രമിപ്പിക്കുമ്പോൾ പ്രണയത്തിനു വഴിപ്പെടാതെ മറ്റു പോംവഴികളില്ലാതാവുന്നു. പ്രണയത്തിന്റെ ഇളംചൂടുള്ള നിശ്വാസങ്ങളോടെ പ്രതീക്ഷിത വഴികളിലേക്കാണ് സിനിമ നീങ്ങുന്നതെന്ന നമ്മുടെ അനുമാനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് അസ്വസ്ഥ ജനകമായ തലങ്ങളിലേക്ക് സിനിമ ചലിക്കുന്നു. വിശ്വാസ്യതയുടെയും, നുണകളുടെയും, ക്ഷണികമായ താൽപര്യങ്ങളുടെയും പൊള്ളത്തരങ്ങൾ കുടികൊള്ളുന്ന മനുഷ്യ മനസ്സിനെ തുറന്നു കാട്ടാനും ഈ സിനിമയ്ക്കാവുന്നു.
കഥാപാത്രങ്ങൾ നന്നേ കുറവായ ഈ സിനിമയുടെ സ്ക്രിപ്റ്റ് ആണ് യഥാർത്ഥ താരം. ഒരു DIALOGUE DRIVEN മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമയുടെ പേരിനെ അർഥവത്താക്കുന്ന കാഴ്ചകളും, ചിന്തകളുമാണ് സിനിമ കരുതിവെച്ചിട്ടുള്ളതും, ബാക്കിയാക്കുന്നതും........

No comments:
Post a Comment