FILM : A MAN CALLED OVE (2015)
GENRE : DRAMA !!! COMEDY
COUNTRY : SWEDEN
DIRECTOR : HANNES HOLM
A MAN CALLED OVE എന്ന സിനിമയെക്കുറിച്ച് പറയാനൊരുങ്ങുമ്പോൾ OVE എന്ന വ്യക്തിയിൽ നിന്ന് തുടങ്ങണം. കാരണം, ഈ സിനിമ അയാൾക്കു ചുറ്റുമാണ് കറങ്ങുന്നത്. അയാളുടെ രീതികളും, ചെയ്തികളുമാണ് സിനിമയുടെ ഗതിയെയും, ദിശയെയും, ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നത്. സാഹചര്യങ്ങളാണ് ഒരാളുടെ സ്വഭാവം രൂപപ്പെടുത്തുന്നത് എന്ന് പറയാറുണ്ടെങ്കിലും, നമ്മുടെ സ്വഭാവം പലതരം സാഹചര്യങ്ങൾ നമുക്ക് ചുറ്റും സൃഷ്ടിക്കും എന്നതും ഒരു യാഥാർത്യമാണ്. ഈ രണ്ടു വീക്ഷണങ്ങൾക്കും OVE-യുടെ ജീവിതം സാധൂകരണം നൽകുന്നു എന്നതാണ് സിനിമയെക്കുറിച്ച് പറയാനുള്ള ആമുഖം.
ക്ഷിപ്രകോപിയായ, ചിട്ടകളിലും-ശീലങ്ങളിലും ഉറഞ്ഞുപോയ വൃദ്ധനായ ഒറ്റയാനെയാണ് OVE എന്ന കഥാപാത്രത്തിൽ കണ്ടുമുട്ടാനാവുക. വിശ്രമജീവിതം നയിക്കുന്ന അയാൾ ജീവിതത്തെ കൈയൊഴിയാനുള്ള ശ്രമങ്ങളിലേക്ക് തിരിയുമ്പോഴാണ് പുതിയ അയൽക്കാരെത്തുന്നത്. നമുക്കറിയാത്ത OVE എന്ന മനുഷ്യനെയും, അയാളുടെ ഭൂതകാലത്തേയും അവരിലൂടെയാണ് നമ്മളും അറിയുന്നത്. കഥാപാത്രങ്ങളിൽ ഒരാൾക്ക് പേർഷ്യൻ ഐഡൻറിറ്റി വ്യക്തമായി നൽകിയത് ബോധപൂർവ്വം തന്നെയാണെന്ന് തോന്നി. അഭയാർത്ഥികളും, കുടിയേറ്റക്കാരും സമൂഹത്തിന്റെ കെട്ടുറപ്പിലേക്കും, സന്തോഷങ്ങളിലേയ്ക്കും വഴിതെളിയിക്കുന്ന നല്ലസാന്നിദ്ധ്യമാണെന്ന സന്ദേശവും സിനിമ പങ്കുവെയ്ക്കുന്നു. ഫ്ലാഷ്ബാക്കുകളിലൂടെയും മറ്റും കഥപറയുന്ന ഈ സിനിമ ഇതേ പേരിലുള്ള വിഖ്യാതമായ ഒരു നോവലിന്റെ ദൃശ്യഭാഷ്യമാണ് എന്നാണ് മനസ്സിലാക്കാനായത്. ചിരിയും, നോവും നൽകി മനസ്സിനെ തഴുകി A MAN CALLED OVE അവസാനിക്കുമ്പോൾ നല്ല ഒരു സിനിമ കാണാനായി എന്ന സന്തോഷമാണ് കൂട്ടിനെത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു ചെറു കുറിപ്പെഴുതിയതും.......

No comments:
Post a Comment