FILM : VINODENTRO (2013)
GENRE : COMEDY !!! MYSTERY !!! THRILLER
COUNTRY : ITALY
DIRECTOR : FERDINANDO VICENTINI ORGANANI
എല്ലാവർക്കുമെന്ന പോലെ എന്റെയും പ്രിയപ്പെട്ട MOVIE GENRE-കളിൽ ഒന്നാണ് MURDER MYSTERY. എങ്കിലും, ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന ഇറ്റാലിയൻ സിനിമയായ VINODENTRO (2013) മിസ്റ്ററി ത്രില്ലറുകൾ സ്ഥിരം പിന്തുടരുന്ന പാതയോ, ശൈലിയോ പിന്തുടരുന്നില്ല. അതിനാൽ തന്നെ കഥയിലും, അവതരണത്തിലുമുള്ള വ്യത്യസ്തത സിനിമയെ വേറിട്ടതാക്കുന്നു. ബാങ്കിലെ ഒരു സാധാരണ ക്ലാർക്ക് മാത്രമായിരുന്ന "ജിയോവാനി" പ്രൊഫസ്സർ എന്ന വിളിപ്പേരുള്ള അപരിചിതനോടൊപ്പം ഒരു ഗ്ലാസ് വൈൻ നുകരുന്നതോടെ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ അകപ്പെടുന്നു. നേട്ടങ്ങളും, നഷ്ടങ്ങളും, ജിയോവാനിയുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ സിനിമയുടെ ഗതിയും സ്വഭാവവും മാറുന്നു. കഥാപാത്രങ്ങളെയെല്ലാം നിഗൂഡത പിന്തുടരുന്ന പോലെ , നമ്മളുടെ ചിന്തകളെ യഥാർത്ഥം-മിഥ്യ എന്നീ ദ്വന്ദങ്ങൾ പിന്തുടരുന്നു. നോൺ ലീനിയർ രീതിയിൽ അവതരിപ്പിച്ച ഈ സിനിമ പുതുമയാർന്ന മിസ്റ്ററികൾ തേടുന്നവർക്ക് ഇഷ്ടപ്പെടും.
No comments:
Post a Comment