FILM : KARIE (2015)
COUNTRY : INDIA
DIRECTOR : SHANAVAS NARANIPPUZHA
വരേണ്യത ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഇകഴ്ത്തലിന്റെ മനശാസ്ത്രത്തിലും, പൊതുബോധത്തിലുമാണ് ഷാനവാസ് നരണിപ്പുഴയുടെ "കരി" കടും നിറങ്ങളണിഞ്ഞ് ചുവടുകൾ വെയ്ക്കുന്നത്. പുരോഗമന ചിന്തകളുടെ ഗീർവ്വാണങ്ങളിൽ നിർവൃതിയടയുന്ന നമ്മുടെ മനസ്സിനെ യാഥാർത്ഥ്യത്തിന്റെ ചുടു ചൂളകളിൽ നിർത്തുന്നു ഈ സിനിമ.
ആക്ഷേപ ഹാസ്യത്തിന്റെയും, കറുത്ത ഹാസ്യത്തിന്റെയും വെളിച്ചത്തിൽ സമകാലിക സമൂഹത്തിൽ പ്രബലത നേടി വരുന്ന ജാതീയ ചിന്തകളെ തുറന്നു കാട്ടുന്നു കരി. ഗൌരവമേറിയ പ്രമേയത്തെ രസകരമായ ആഖ്യാനത്തിലൂടെ ആസ്വദ്യകരമാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് കരിയുടെ സവിശേഷത. ഗൾഫിലെ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദിനേശന്റെ വീട് തേടി ചേർത്തല സ്വദേശിയും, സുഹൃത്തും മലപ്പുറത്തേക്ക് യാത്രചെയ്യുകയാണ്. അവിടെ വച്ച് അവർ എതിരിടുന്ന സംഭവങ്ങളെ മുൻ നിർത്തി സിനിമ വിരൽ ചൂണ്ടുന്ന സാമൂഹികാവസ്തകളുടെ വിശകലനത്തിന് അവസരമേകുന്നു "കരി". തിരസ്കാരങ്ങളുടെ നിറം കെട്ട ഉണ്മകളെ ദൃശ്യഭാഷയിലൂടെയും, സംഭാഷണങ്ങളാലും അടയാളപ്പെടുത്തുന്നു ഈ സിനിമ. അപകർഷതയുടെയും, കീഴാള ബോധങ്ങളുടെയും തടവറകളിൽ നിന്ന് പല ജാതീയ സ്വത്വങ്ങളും ഇന്നും മോചിതരല്ല എന്ന ഓർമ്മപ്പെടുത്തലും സിനിമയുടെ ദൌത്യമാകുന്നു. ദളിതന്റെ ആചാര-അനുഷ്ടാനങ്ങളെ "കേവല കല"-യായി അടർത്തിയെടുത്ത് ആനന്ദിക്കുന്ന സവർണ്ണ ബോധത്തിന് സാഹചര്യങ്ങളാൽ കീഴ്പ്പെടുന്നുണ്ടെങ്കിലും, അപകർഷതയിൽ ചവിട്ടി നിന്നിട്ടാണെങ്കിലും "ഞങ്ങളില്ലെങ്കിൽ നിങ്ങൾക്കെന്ത് പൂരം" എന്ന സ്വത്വബോധത്തിൽ നിന്നുയർന്ന പ്രതിഷേധം പങ്കുവെയ്ക്കാനും "കരി" മറക്കുന്നില്ല.
കരിപുരണ്ട മനസ്സുകളും, ഇരുൾ മൂടിയ പൊതു ബോധവും സമൂഹത്തെ അടയാളപ്പെടുത്തുന്ന ഇക്കാലത്ത് "കരി" ഉടച്ചുവാർക്കേണ്ട സാമൂഹ്യ ഘടനയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാവുന്നു.

No comments:
Post a Comment