FILM : MY TIME WILL COME (2006)
COUNTRY : ECUADOR
GENRE : DRAMA
DIRECTOR : MANUEL ARREGUI
ചില സിനിമകൾ നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായാണ് അനുഭവപ്പെടുക. ഇക്വഡോറിയൻ സിനിമയായ "MY TIME WILL COME'" എന്ന സിനിമയും അത്തരത്തിലുള്ള ഒന്നാണ്. കൊലപാതക രംഗത്തോടെ ആരംഭിക്കുന്ന സിനിമ ഒരു SLOW PACED ത്രില്ലർ ആകും എന്ന് പ്രതീക്ഷ നൽകുമെങ്കിലും വേറിട്ട ഒരു ഡ്രാമ അനുഭവത്തിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്. തുടക്കത്തിലെ കൊലപാതകത്തെ തുടർന്നുണ്ടാകുന്ന സംഭവങ്ങളും, അവയിലെ കഥാപാത്രങ്ങളും മോർച്ചറിയിൽ വീണ്ടും സന്ധിക്കുന്നത് യാദൃശ്ചികതയുമല്ല.
മോർച്ചറിയിലെ ഫോറൻസിക് എക്സാമിനറായ ഡോക്ടറുടെ നിർവ്വികാരതയിലുറഞ്ഞ ചിന്തകളാണ് സിനിമയുടെ മിടിപ്പുകൾ. മരവിച്ച ശരീരങ്ങളുമായുള്ള ചങ്ങാത്തം സമ്മാനിച്ച മരവിച്ച മനസ്സിന്റെ പ്രതികരണങ്ങൾ എന്നതിലുപരി അയാളുടെ ചിന്തകളെ ശ്രവിക്കേണ്ടതുണ്ട്. വൈകാരികത ചോർന്നു പോയ അയാളുടെ ജീവിതം, ജീവൻ കൈയ്യൊഴിഞ്ഞ ശരീരങ്ങൾക്കായുള്ള കാത്തിരിപ്പായി ചുരുങ്ങിയിരിക്കുന്നു. സാമൂഹിക ചുറ്റുപാടുകളുടെ അരക്ഷിതാവസ്ഥയിൽ കിളിർക്കുന്ന ജീവിതങ്ങളെ മരണത്തിന്റെ ശീതീകരിച്ച തടവറയിൽ വിശകലനം ചെയ്യുന്ന യാന്ത്രികതയിലാണ് അയാൾ അഭയം തേടിയിട്ടുള്ളത്.