FILM : GETTING HOME (2007)
GENRE : COMEDY
COUNTRY : CHINA
DIRECTOR : YANG ZHANG
കറുത്ത ഹാസ്യത്തിന്റെ സാധ്യതകളെ മനോഹരമായി അവതരിപ്പിച്ച റോഡ് മൂവിയാണ് "ഗെറ്റിംഗ് ഹോം". മരണപ്പെട്ട സുഹൃത്തിനെ അയാളുടെ വീട്ടിലെത്തിക്കാനുള്ള ഒരാളുടെ ശ്രമങ്ങളിലൂടെ നഗര-ഗ്രാമീണ മനസ്സുകളെ പരിചയപ്പെടുത്തുന്നു ഈ സിനിമ. "ഓരോ ഇലയും അതിന്റെ വേരുകളിലേയ്ക്ക് മടങ്ങണം" എന്ന വരിയിൽ സിനിമയുടെ ആത്മാവിനെ കണ്ടെടുക്കാം. മൂല്യങ്ങളെ നെഞ്ചിനോട് ചേർത്ത് നിർത്തുന്നതിൽ നഗര-ഗ്രാമീണ/ ധനിക-ദരിദ്ര മനസ്സുകളിലുള്ള അന്തരങ്ങളെയാണ് അയാൾ കടന്നു പോകുന്ന സന്ദർഭങ്ങളിൽ കാണാനാവുന്നത്. വികസിതമാകുന്ന രാജ്യങ്ങൾ, വികസ്വരമാകുന്ന മനുഷ്യ മനസ്സുകളുമായാണ് കുതിക്കുന്നത് എന്ന സൂചനകൾ ഈ സിനിമ നൽകുന്നു. മാറുന്ന കാലഘട്ടത്തിലെ വ്യക്തി/ കുടുംബ ബന്ധങ്ങളിലേക്കുള്ള ചൂണ്ടു പലകയാകുന്നു യാഥാർത്ഥ്യത്തിന്റെ നിറമണിയാതെ മുന്നിൽ തെളിയുന്ന മരണാനന്തര നാടകങ്ങൾ. മരണവും, മൃതശരീരവും ഹാസ്യത്തിന്റെ സ്രോതസ്സാകുന്ന ദൈന്യതയാർന്ന വൈരുദ്ധ്യം പോലെ ജീവിത യാത്ര എതിരിടുന്ന വൈരുധ്യങ്ങളെയും ഓർമിപ്പിക്കുന്നു ലളിതവും , മനോഹരവുമായ ഈ സിനിമ.
No comments:
Post a Comment