FILM : SIDEWALLS (2011)
GENRE : COMEDY !!! DRAMA
COUNTRY : ARGENTINA
DIRECTOR : GUSTAVO TARETTO
ദൂരങ്ങൾ ദൂരങ്ങളല്ലാതാവുകയും, ഉയരങ്ങൾ ഉയരങ്ങളല്ലാതാവുകയും ചെയ്യുന്ന സാങ്കേതിക പാച്ചിലിനിടയിൽ "മനുഷ്യൻ" തുരുത്തുകളായി അടിഞ്ഞു കൂടുന്ന യാഥാർത്യത്തെയാണ് ഈ സിനിമ പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ ഏകാന്തതകളെപ്പോലും, "ബഹളമയമാക്കുന്ന ആൾക്കൂട്ടങ്ങളാൽ " വലയം തീർക്കാൻ കെൽപ്പുള്ള "സോഷ്യൽ നെറ്റ് വർക്കിങ്ങിന്റെ" സാന്നിധ്യത്തിലും നമ്മൾ "ഷൂബോക്സിൽ' ഒതുങ്ങിപ്പോകുന്ന വൈരുദ്ധ്യവും സിനിമയുടെ വിഷയമാകുന്നു.
വെബ് ഡിസൈനറായ മാർട്ടിൻ, ആർക്കിടെക്റ്റ് (UNEMPLOYED) മരിയാന എന്നീ അസന്തുഷ്ടരായ കഥാപാത്രങ്ങളുടെ ജീവിതങ്ങളെ അംബര ചുംബികൾ ഉയർന്നു നിൽക്കുന്ന ബ്യൂണസ് അയെഴ്സിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ സിനിമ എല്ലാ നഗര ജീവിതങ്ങളുടെയും നേർചിത്രം തന്നെയാകുന്നു. വെളിച്ചമോ, വായുവോ പ്രവേശിക്കാനാവാത്ത വിധം വശങ്ങളെ മറയ്ക്കുന്ന "SIDEWALLS" യഥാർത്ഥത്തിൽ നമുക്കിടയിൽ ഉയർന്നു നിൽക്കുന്ന മതിലുകൾ തന്നെയാണ്. ആത്മഹത്യ ചെയ്യുന്ന നായയും, CLAUSTROPHOBIA പേറുന്ന മരിയാനയും, SIDEWALL-കളിൽ ജാലകങ്ങൾ തീർക്കുന്ന പ്രധാന കഥാപാത്രങ്ങളും സിനിമയുടെ ആശയ തലങ്ങളെ ബലപ്പെടുത്തുന്നു.
ഫിലോസഫിക്കലായ അംശങ്ങൾ അടങ്ങിയ ഈ ഡ്രാമയെ നർമ്മത്തിന്റെ ചേരുവകളോടെ എല്ലാവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ട്രീറ്റ് ചെയ്തു എന്നതാണ് സിനിമയുടെ ആകർഷകത്വം. തീമിന് അനുയോജ്യമായ GREYISH കളർ ടോണുള്ള ഫ്രൈമുകളും, കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനവും ഈ അർജന്റീനിയൻ സിനിമയെ മികവുറ്റ ദൃശ്യാനുഭവമാക്കുന്നു.

No comments:
Post a Comment