FILM : LABYRINTH OF LIES (2014)
GENRE : DRAMA !!!
HISTORY
COUNTRY : GERMANY
DIRECTOR : GIULIO RICCIARELLI
ചരിത്രത്തിലെ അവഗണിക്കാനാവാത്ത ഏടുകൾ വലിയ സ്ക്രീനിലേക്ക് പകർത്തപ്പെടുമ്പോൾ ആസ്വാദകനായി മാത്രം അവയ്ക്ക് മുന്നിലിരിക്കാൻ കഴിയില്ല. രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രത്തിന്റെ നെല്ലും-പതിരും ചികഞ്ഞു നോക്കാനായില്ലെങ്കിലും നമ്മുടെ യുക്തിക്കും, കാഴ്ചയ്ക്കും, കേൾവിക്കും സിനിമയ്ക്ക് ചരിത്രവുമായുള്ള ചേർച്ചയും, ചേർച്ചയില്ലായ്മയും തിരിച്ചറിയാനാവണം. ഭൂതകാലത്തിന് ഉയിരേകുന്ന സിനിമകൾ ഇഷ്ടപ്പെടാൻ കാരണം പ്രേക്ഷകനിൽ കുടിയിരുത്തേണ്ട വിദ്യാർഥി സഹജമായ "ജിജ്ഞാസ" എന്നിൽ ഉള്ളതിനാലാവാം.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു 13 വർഷം പിന്നിട്ടിട്ടും AUSCHWITZ-നെ മരണക്കളമാക്കിയ പല നാസീ ഓഫീസർമാരും സാധാരണ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിനോടൊപ്പമാണ് സിനിമ ആരംഭിക്കുന്നത്. ബോധപൂർവ്വം സൃഷ്ട്ടിച്ചെടുത്ത നിശബ്ദതയുടെ മറവിലാണ് ഇത്തരം സത്യങ്ങൾ ഒളിച്ചു പാർക്കുന്നത് എന്ന ബോധ്യം ജേർണലിസ്ടായ GNILKE-ക്കും , പ്രോസിക്ക്യൂട്ടർ RADMAN-മൊപ്പം നമുക്കുമുണ്ടാവുന്നു. അവരുടെ അന്വേഷണങ്ങൾക്കൊപ്പം മുന്നേറി 1963-ൽ ആരംഭിച്ച വിഖ്യാതമായ FRANKFURT-AUSCHWITZ വിചാരണയുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുന്നു ഈ സിനിമ. ഹോളോകാസ്ടിന്റെ ഭീകരത പ്രത്യക്ഷമായി അവതരിപ്പിക്കപ്പെടുന്നില്ലെങ്കിലും JOSEPH MENGALE-യും മറ്റും ഇരകളുടെ വാക്കുകളിൽ ഭീതിയായി അവതരിക്കുന്നു.
സിനിമയുടെ ഫ്രൈമുകളും, സംഗീതവും കാലഘട്ടത്തിന് അനുയോജ്യമായവയായി തോന്നി. ഒരു ഉഗ്രൻ സിനിമയാക്കാമായിരുന്ന വിഷയത്തെ ദുർബലപ്പെടുത്തിയത് തിരക്കഥയും, പ്രധാന കഥാപാത്രത്തിന്റെ പ്രണയം ഉൾപ്പെട്ട സബ്പ്ലോട്ടുമായിരുന്നു. കാരണം സിനിമയുടെ തീമുമായി കണക്റ്റ് ചെയ്യുന്ന രീതിയിൽ അതിനെ അവതരിപ്പിക്കുന്നതിൽ വീഴ്ച്ച പറ്റിയതിനാൽ ഏച്ചുകെട്ടൽ തോന്നിപ്പിക്കുന്നു.
ചില പോരായ്മകൾ ആരോപിക്കാമെങ്കിലും, ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങളേയും, യുദ്ധാനന്തര സംഭവങ്ങളേയും അധികരിച്ചുള്ള സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തവണ ധൈര്യപൂർവ്വം കാണാം.

ചരിത്രത്തിലെ അവഗണിക്കാനാവാത്ത
ReplyDeleteഏടുകൾ വലിയ സ്ക്രീനിലേക്ക് പകർത്തപ്പെടുമ്പോൾ
ആസ്വാദകനായി മാത്രം അവയ്ക്ക് മുന്നിലിരിക്കാൻ കഴിയില്ല.
രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രത്തിന്റെ നെല്ലും-പതിരും ചികഞ്ഞു നോക്കാനായില്ലെങ്കിലും നമ്മുടെ യുക്തിക്കും, കാഴ്ചയ്ക്കും, കേൾവിക്കും
സിനിമയ്ക്ക് ചരിത്രവുമായുള്ള ചേർച്ചയും, ചേർച്ചയില്ലായ്മയും തിരിച്ചറിയാനാവണം. ഭൂതകാലത്തിന് ഉയിരേകുന്ന സിനിമകൾ ഇഷ്ടപ്പെടാൻ കാരണം പ്രേക്ഷകനിൽ കുടിയിരുത്തേണ്ട വിദ്യാർഥി സഹജമായ "ജിജ്ഞാസ" നമ്മിൽ ഉള്ളതിനാലാവാം.