Thursday, 10 September 2015

TRASH (2014)



FILM : TRASH (2014)
COUNTRY : BRAZIL
GENRE : DRAMA !!! THRILLER
DIRECTORS : STEPHEN DALDRY , CHRISTIAN DUUVOORT

               പേര് ട്രാഷ് എന്നാണെങ്കിലും ഈ സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാവില്ല. എന്നാൽ ട്രാഷുമായി ബന്ധമുള്ള സിനിമയാണെന്ന കാര്യം മറച്ചു വെയ്ക്കാനുമാവില്ല. ചേരിയിലെ ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ ആവേശം വിതറിയ CITY OF GOD-നെ പോലെ മികവ് അവകാശപ്പെടാനാവില്ലെങ്കിലും പ്രേക്ഷകനെ നിരാശനാക്കാതെ പിടിച്ചു നിർത്താനുള്ള ചേരുവകളടങ്ങിയ കൊച്ചു ത്രില്ലറാണ് ട്രാഷ്.
               ട്രക്കുകളിൽ വന്നടിയുന്ന മാലിന്യകൂമ്പാരങ്ങളുടെ ഇടയിൽ നിന്ന് റാഫേൽ എന്ന കുട്ടിക്ക് ലഭിക്കുന്ന പഴ്സിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. പഴ്സിനുള്ളിലെ വസ്തുക്കൾക്ക് സാമ്പത്തികവും, രാഷ്ട്രീയവുമായ പ്രാധാന്യങ്ങളുണ്ടെന്നു തിരിച്ചറിയുന്ന റാഫേൽ ഗാർഡോ, രാട്ടോ എന്നീ സുഹൃത്തുക്കളെ തന്റെയൊപ്പം കൂട്ടുന്നു. അധികാരത്തിന്റെ ബാലപ്രയോഗങ്ങളിൽ നിന്ന് കുതറി മാറുന്നതോടൊപ്പം, ചില രഹസ്യങ്ങളുടെ കുരുക്കുകളും  അവർക്ക് അഴിക്കേണ്ടതുണ്ട്. ഇനിയുള്ള ഫ്രൈമുകൾ സസ്പെൻസ് നിറഞ്ഞ അവരുടെ ശ്രമങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു.
                        മൂന്നാം ലോകരാജ്യങ്ങളിലെ ദാരിദ്ര്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ചേരിജീവിതത്തിന്റെ   അരക്ഷിതാവസ്ഥയെ ചുരുക്കം സീനുകളിലൂടെ വ്യക്തമായി പ്രേക്ഷകനിലേക്ക് പകരാൻ ഈ സിനിമയ്ക്ക് കഴിയുന്നു. അഴിമതി നിറഞ്ഞ, അധികാര വ്യവസ്ഥിതിയോട് കലഹത്തിലേർപ്പെടുന്ന കുട്ടികളുടെ ശ്രമങ്ങളെ പിന്തുടരുമ്പോൾ നമ്മിൽ വന്നണയുന്ന അതിശയോക്തികളെ അവഗണിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ  വളരെ ഇഷ്ടപ്പെട്ട സിനിമയായി ഈ ബ്രസീലിയൻ സിനിമയും നിങ്ങളുടെ മനസ്സിൽ അവശേഷിക്കും.


1 comment:

  1. മൂന്നാം ലോകരാജ്യങ്ങളിലെ ദാരിദ്ര്യാവസ്ഥയെ
    പ്രതിഫലിപ്പിക്കുന്ന ചേരിജീവിതത്തിന്റെ അരക്ഷിതാവസ്ഥയെ
    ചുരുക്കം സീനുകളിലൂടെ വ്യക്തമായി പ്രേക്ഷകനിലേക്ക് പകരാൻ ഈ
    സിനിമയ്ക്ക് കഴിയുന്നു.

    ReplyDelete