Monday, 5 October 2015

THEEB (2014)



FILM : THEEB (2014)
COUNTRY : JORDAN !! U A E
GENRE : ADVENTURE DRAMA
DIRECTOR : NAJI ABU NOWAR

                        ജോർദാനിൽ നിന്നുള്ള വിദേശ ഭാഷാ ഓസ്കാറിനായുള്ള എൻട്രി എന്നതിൽ കവിഞ്ഞൊരു താത്പര്യം ഈ സിനിമ കാണാനിരുന്നപ്പോൾ ഇല്ലായിരുന്നു. എന്നാൽ ദൃശ്യ പരിചരണം , പ്രമേയ വൈവിധ്യം, പശ്ചാത്തല സംഗീതം എന്നിവയാൽ വേറിട്ട കാഴ്ചയാകുന്നു THEEB. അറേബ്യൻ മരുഭൂമിയുടെ  വന്യമായ മനോഹാരിതയിൽ  1910- ന് ശേഷമുള്ള   പശ്ചാത്തലമാണ് സിനിമയ്ക്ക് ഉള്ളത്. തീർഥാടകാർക്ക് വഴികാട്ടികളാകുന്ന ഗോത്രത്തിലെ തീബ് എന്ന കുട്ടി എതിരിടുന്ന അനുഭവങ്ങളിലൂടെയാണ് നമുക്ക് പരിചിതമല്ലാത്ത സാംസ്കാരിക / ചരിത്ര പരിസരങ്ങളിലെ പരുക്കൻ കാഴ്ചകളെ സിനിമ അനുഭവിപ്പിക്കുന്നത്. ഒരു ഇംഗ്ലീഷുകാരന് വഴികാട്ടിയാവേണ്ടി വരുന്ന സഹോദരനൊപ്പം വിപ്ലവകാരികളും, പിടിച്ചു പറിക്കാരും, ദുരിതങ്ങളും സാന്നിദ്ധ്യമറിയിക്കുന്ന  മരുഭൂമിയിലൂടെ സാഹസിക യാത്ര ചെയ്യുകയാണ് തീബ് എന്ന ബാലൻ. പുറം ലോകവുമായി അധികം ബന്ധമില്ലാതെ മരുഭൂമിയിൽ ഒറ്റപ്പെട്ടു കഴിയുന്ന സമൂഹങ്ങളുടെ ജീവിത രീതികളേയും , മുതിർന്നവരിൽ നിന്ന് ഇളയവരിലെയ്ക്ക് പകരുന്ന ജീവിത പാഠങ്ങളേയും ഈ സിനിമ ദൃശ്യവൽക്കരിക്കുന്നു. അതിജീവനത്തിന്റെ തീക്ഷ്ണമായ ചുറ്റുപാടുകളിൽ വിശ്വസ്തത , സഹോദര സ്നേഹം എന്നിവയെ എവിടെ പ്രതിഷ്ടിക്കണം എന്നതിൽ നിശ്ചയമില്ലാത്ത തീബ് എന്ന കുട്ടിയ്ക്കൊപ്പം മരുഭൂമിയുടെ വന്യതയെ ദാഹാർത്തമായി ആസ്വദിക്കാവുന്ന അപൂർവ്വ ദൃശ്യാനുഭവമാകുന്നു ഈ സിനിമ.


1 comment:

  1. അതിജീവനത്തിന്റെ തീക്ഷ്ണമായ
    ചുറ്റുപാടുകളിൽ വിശ്വസ്തത , സഹോദര
    സ്നേഹം എന്നിവയെ എവിടെ പ്രതിഷ്ടിക്കണം
    എന്നതിൽ നിശ്ചയമില്ലാത്ത തീബ് എന്ന കുട്ടിയ്ക്കൊപ്പം
    മരുഭൂമിയുടെ വന്യതയെ ദാഹാർത്തമായി ആസ്വദിക്കാവുന്ന
    അപൂർവ്വ ദൃശ്യാനുഭവമാകുന്നു ഈ സിനിമ.

    ReplyDelete