FILM : GRIGRIS (2013)
GENRE : DRAMA
COUNTRY : CHAD
DIRECTOR : MAHAMAT SALEH HAROUN
സിനിമാറ്റിക്ക് ഗിമ്മിക്കുകളോ, പുതു പരീക്ഷണങ്ങളോ അല്ല, നമുക്ക് തീർത്തും അന്യമായ ജീവിത സാഹചര്യങ്ങളുടെ നേർചിത്രങ്ങളാണ് ആഫ്രിക്കൻ സിനിമ എല്ലായ്പ്പോഴും കരുതി വെയ്ക്കാറുള്ളത്. അതിനാൽ തന്നെ സ്ക്രീനിലെത്തുന്നതിൽ മിക്കവയും ആഫ്രിക്കൻ ഐഡന്റിടിയുടെ നിഴൽ പിന്തുടരുന്നവയായിരിക്കും. ആഫ്രിക്ക അനുഭവിപ്പിക്കുന്ന വേറിട്ട അസ്ത്വിത്വത്തെ സാധൂകരിക്കുന്ന തരത്തിൽ ഈ സിനിമയിലെ നായകനായ ഗ്രിഗ്രിസ് വേറിട്ട് നിൽക്കുന്നു. മുടന്തനെങ്കിലും അനുഗ്രഹീത ഡാൻസറായ അവന്റെ ജീവിതമാർഗ്ഗം നിശാക്ലബ്ബുകളിൽ ആളുകൾക്കായി ഡാൻസ് ചെയ്യുക എന്നതാണ്. വളർത്തു പിതാവിന്റെ അസുഖം സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതോടെ കൂടുതൽ അപകടകരമായ വഴികളെ അവന് തെരഞ്ഞെടുക്കേണ്ടി വരുന്നു. മിമി എന്ന അപഥ സഞ്ചാരിണിയുമായി പ്രണയത്തിലാവുന്ന ഗ്രിഗ്രിസ് സാഹചര്യ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് അവളോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
'ചാഡ് ' എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ നഗര-ഗ്രാമീണ സാമൂഹിക പശ്ചാത്തലങ്ങളെ മികച്ച രീതിയിൽ പകർത്തുന്ന ഈ സിനിമയിലെ നായകൻ ആ രാജ്യത്തിൻറെ പ്രതീകം തന്നെയാണെന്ന് തോന്നി. മുടന്തനെങ്കിലും പരിമിതികളെ കവച്ചുവെയ്ക്കാൻ ശേഷിയുള്ളവനെന്ന പ്രഖ്യാപനം തന്നെയാവണം ഇതിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്. എരിയുന്ന കാറിനെ അനാഥമാക്കി എല്ലാവരും തിരിച്ചു നടക്കുമ്പോൾ മിമിയുടെ സുഹൃത്ത് അവളോട് മറ്റൊരു സന്ദർഭത്തിൽ പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്കെത്തിയത്. "നഗരത്തെക്കുറിച്ച് നഷ്ടബോധം തോന്നാറുണ്ടെങ്കിലും ഇവിടെയെനിക്ക് സ്വസ്ഥതയോടെ ഉറങ്ങാൻ കഴിയുന്നു". നഗരജീവിതത്തെ തള്ളിപ്പറയുന്ന ഈ വാക്കുകളുടെ കരപറ്റി സിനിമയെ വായിക്കുകയാണെങ്കിൽ, സാംസ്കാരിക സ്വത്വത്തെ ആട്ടിയകറ്റുന്ന നഗരവൽകൃത ജീവിതത്തെ നിരാകരിക്കണം എന്നതായിരിക്കാം സംവിധായകൻ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത് എന്നു കരുതാം.

No comments:
Post a Comment