FILM : TWO ANGELS (2003)
GENRE : DRAMA !!! MUSIC
COUNTRY : IRAN
DIRECTOR : MAMAD HAGHIGHAT
യാഥാസ്തികത്വത്തിൽ അഭിരമിക്കുന്ന പിതാവ്, പിതാവിന്റെ പാതയെ ആശ്ലേഷിക്കാൻ ആഗ്രഹിക്കാത്ത മകൻ, മകന്റെ ആഗ്രഹങ്ങളെ എല്ലാ വിധത്തിലും പിന്തുണയ്ക്കുന്ന മാതാവ്, അവന്റെ പാത ചൂണ്ടിക്കാണിക്കുന്ന ആട്ടിടയൻ, അവന്റെ ആഗ്രഹങ്ങളെ അതേ തീവ്രതയോടെ പങ്കുവെയ്ക്കുന്ന പെണ്‍കുട്ടി. TWO ANGELS എന്ന 73 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഇറാനിയൻ സിനിമയിലെ കഥാപാത്രങ്ങളെ ഈ വിശേഷണങ്ങളാൽ വരച്ചിടാം എന്ന് തോന്നുന്നു. യാഥാസ്തികത്വം നിഷേധ സ്വരങ്ങളുയർത്തുന്ന "സംഗീതമാണ്' ഈ സിനിമയുടെ ആത്മാവ്. ഇറാനിലെ യാഥാസ്തികതയിലൂന്നിയ സാമൂഹിക പരിസരങ്ങളിൽ സംഗീതം എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത് എന്നും സിനിമ വ്യക്തമാക്കുന്നു. മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും ദൈർഘ്യക്കുറവും, വേറിട്ട ശബ്ദങ്ങളും, GOLSHIFTEH FARHANI-യുടെ സാന്നിധ്യവും ഒരു തവണ കാണാവുന്ന സൃഷ്ടിയാക്കി ഈ സിനിമയെ മാറ്റുന്നു.
No comments:
Post a Comment